മാ​ല​ക്ക​ല്ലി​ലെ ഒാ​വു​ചാ​ൽ മ​ണ്ണി​ട്ടു മൂ​ടി​; ദുരിതം
Tuesday, May 21, 2019 1:30 AM IST
മാ​ല​ക്ക​ല്ല്: കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ മാ​ല​ക്ക​ല്ല് ടൗ​ണി​ൽ ഓ​വു​ചാ​ൽ കേ​ബി​ൾ കു​ഴി എ​ടു​ക്കു​മ്പോ​ൾ പ​ഴ​യ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ളും മ​ണ്ണു​മി​ട്ട് മൂ​ടി​യ നി​ല​യി​ൽ. മ​ഴ​പെ​യ്താ​ൽ റോ​ഡി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് റോ​ഡി​ൽ ചെ​ളി നി​റ​ഞ്ഞ് വാ​ഹ​ന യാ​ത്ര​യ്ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ബു​ദ്ധി​മു​ട്ട് നേ​രി​ടും. കേ​ബി​ൾ കു​ഴി എ​ടു​ക്കു​ന്ന​വ​രോ​ട് ആ ​സ​മ​യ​ത്ത് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നേ​രെ​യാ​ക്കി ത്തരാം എ​ന്ന് പ​റ​ഞ്ഞത​ല്ലാ​തെ ഒ​ന്നും ചെ​യ്തി​ല്ലെ​ന്ന് മാ​ല​ക്ക​ല്ല് വ്യാ​പാ​ര വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. ഇ​പ്പോ​ൾ വെ​ള്ളം ഒ​ഴു​കു​ന്ന​ത് കേ​ബി​ൾ ഇ​ട്ട ഭാ​ഗ​ത്തു​കൂ​ടി​യാ​ണ്.
അ​ത് ചെ​ന്ന് ചേ​രു​ന്ന​ത് റോ​ഡി​ലേ​ക്കും. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് മ​ണ്ണും സ്ലാ​ബും എ​ത്ര​യും വേ​ഗം നീ​ക്കം ചെ​യ്ത് ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ട് ഇ​ല്ലാ​താ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.