ഓ​വു​ചാ​ലി​ന്‍റെ സ്ലാബു​ക​ൾ ത​ക​ർ​ന്നു; അ​പ​ക​ടഭീ​തി
Wednesday, May 22, 2019 12:34 AM IST
തൃ​ക്ക​രി​പ്പൂ​ർ: ടൗ​ണി​ലെ ഓ​വു​ചാ​ൽ മൂ​ടി​യ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ പ​ലേ​ട​ത്തും പൊ​ട്ടി​ത്ത​ക​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി പ്ര​ധാ​ന പാ​ത​യി​ലാ​ണ് ആ​ളെ വീ​ഴ്ത്തും കു​ഴി​ക​ൾ. മാ​സ​ങ്ങ​ളാ​യി ഇ​തു ക​ണ്ടി​ട്ടും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് അ​ധികൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. മെ​ക്കാ​ഡം ടാ​റിം​ഗ് ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ലെ പ്ര​ധാ​ന പാ​ത​യോ​ര​ത്താ​ണ് ആ​ളെ വീ​ഴ്ത്തു​ന്ന ത​ര​ത്തി​ൽ സ്ളാ​ബ് പൊ​ട്ടി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്.

ചൊ​വ്വേ​രി മു​ക്ക്, എ​സ്ബി​ഐ ബാ​ങ്ക് പ​രി​സ​രം, മ​ത്സ്യ​മാ​ർ​ക്ക​റ്റി​നു സ​മീ​പം,വെ​ള്ളാ​പ്പ് റോ​ഡ് ജം​ഗ്‌​ഷ​ൻ എന്നിവിട​ങ്ങ​ളി​ലെ കോ​ൺ​ക്രീ​റ്റ് സ്ളാ​ബു​ക​ളാ​ണ് ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത്. മൂ​ന്നു മാ​സം മു​മ്പ് ചൊ​വ്വേ​രി മു​ക്കി​ന​ടു​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള സ്ളാ​ബി​ന്‍റെ മു​ക​ളി​ൽ മി​നി​ലോ​റി പാ​ർ​ക്ക് ചെ​യ്ത​പ്പോ​ൾ സ്ളാ​ബ് ത​ക​ർ​ന്നു ലോ​റി കു​ഴി​യി​ൽ വീ​ണി​രു​ന്നു. നി​ര​വ​ധി ത​വ​ണ ഇ​തേ കു​ഴി​യി​ൽ കാ​റു​ക​ൾ വീ​ണു അ​പ​ക​ട​മു​ണ്ടാ​യി. ഇ​പ്പോ​ൾ ഈ ​കു​ഴി​യി​ൽ തൊ​ട്ട​ടു​ത്ത വ്യാ​പാ​രി​ക​ൾ തെ​ങ്ങോ​ല​യും ക​ല്ലു​ക​ളും കൂ​ട്ടി​യി​ട്ട് ജ​ന​ങ്ങ​ൾ​ക്കും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ​ക്കും അ​പ​ക​ട​സൂ​ച​ന ന​ല്കി​യി​ട്ടാ​ണു​ള്ള​ത്.

തൃ​ക്ക​രി​പ്പൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​നു പ​രി​സ​ര​ത്തെ ഏ​റെ ആ​ൾ​ത്തി​ര​ക്കു​ള്ള എ​സ്ബി​ഐ യു​ടെ പ​രി​സ​ര​ത്തും ഇ​തേ രീ​തി​യി​ൽ ഒ​രു വാ​ഹ​നം സ്ലാബ് ത​ക​ർ​ന്നു കു​ഴി​യി​ൽ വീ​ണി​രു​ന്നു. നാ​ട്ടു​കാ​ർ ഇ​വി​ടെ പ്ലൈ​വു​ഡ്,ക​ല്ലു​ക​ൾ എ​ന്നി​വ നി​ര​ത്തി കു​ഴി താ​ത്​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ന്റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലാ​യി ഓ​വു​ചാ​ലിന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​ണ്ട്‌. മ​ഴ ശ​ക്ത​മാ​യി പെ​യ്തു തു​ട​ങ്ങി​യാ​ൽ ന​ട​പ്പാ​ത​യി​ലെ കു​ഴി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വ​ൻ ഭീ​ഷ​ണി​യാ​കും. പൊ​ളി​ഞ്ഞ സ്ലാ​ബു​ക​ൾ മാ​റ്റി​യി​ട്ടു ന​ട​പ്പാ​ത കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ടു​ന്നു.