വരൾച്ച; ക​വു​ങ്ങു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു
Wednesday, May 22, 2019 12:34 AM IST
മു​ള്ളേ​രി​യ: ജ​ല​സ്രോ​ത​സു​ക​ള്‍ വ​റ്റി​വ​ര​ണ്ട​തോ​ടെ ക​വു​ങ്ങു​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. ക​ര്‍​ഷ​ക​ര്‍​ക്ക് ദു​രി​തം. കു​ളം, കി​ണ​ര്‍, തോ​ട് അ​ട​ക്ക​മു​ള്ള ജ​ല​സം​ഭ​ര​ണി​ക​ള്‍ വേ​ന​ല്‍​ച്ചൂ​ടി​ല്‍ വി​ണ്ടു​കീ​റി ത്തുട​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല​യാ​കെ ത​കി​ടം മ​റി​ഞ്ഞി​രി​ക്കു​ക​യാ​ണ്. സ്വ​ര്‍​ഗ, കാ​ട്ടു​കു​ക്കെ, പെ​ര​ഡാ​ല, മു​ള്ളേ​രി​യ, ഗോ​സാ​ഡ, അ​ഡൂ​ര്‍, ദേ​ലം​പാ​ടി, ബെ​ള്ളൂ​ര്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ജ​ല​ക്ഷാ​മം മൂ​ലം ക​വു​ങ്ങു​ക​ള്‍ വ്യാ​പ​ക​മാ​യി ക​രി​ഞ്ഞു​ണ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ നി​ന്നും ജ​ല​സേ​ച​നം ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​വാ​യ​തോ​ടെ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് സ്പ്രിം​ഗ്ല​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ജ​ല​സേ​ച​നം ത​ട​സ​പ്പെ​ട്ടു. അ​ടു​ത്ത വ​ര്‍​ഷം ക​വു​ങ്ങ് പൂ​വി​ട​ണ​മെ​ങ്കി​ല്‍ ക​വു​ങ്ങി​ന്‍ ത​ട​ങ്ങ​ള്‍ ഇ​പ്പോ​ള്‍ ത​ന്നെ ജ​ല സ​മൃ​ദ്ധ​മാ​കേ​ണ്ട​തു​ണ്ട്. വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തി​നാ​ല്‍ ക​വു​ങ്ങു​ക​ളും മ​റ്റു കാ​ര്‍​ഷി​ക വി​ള​ക​ളും ക​ത്തി​ക്ക​രി​ഞ്ഞ് നാ​ശ​ത്തി​ന്‍റെ വ​ക്കി​ലെ​ത്തി​ക്കഴി​ഞ്ഞു. ബാ​ങ്കു​ക​ളി​ല്‍ നി​ന്നും മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വാ​യ്പ എ​ടു​ത്ത​വ​രാ​ണ് തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ ദു​രി​ത​ത്തി​ലാ​യ​ത്. ക​വു​ങ്ങ് ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ദേ​ലം​പാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.