20,000-25,000 വോ​ട്ട് ഭൂ​രി​പ​ക്ഷ​ത്തി​നു ജ​യി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് യോ​ഗം
Wednesday, May 22, 2019 12:34 AM IST
നീ​ലേ​ശ്വ​രം: കാ​സ​ർ​ഗോ​ഡ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ൻ ഇ​രു​പ​തി​നാ​യി​ര​ത്തി​നും ഇ​രു​പ​ത്തി​യ​ഞ്ചാ​യി​ര​ത്തി​നും ഇ​ട​യി​ൽ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ജ​യി​ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന ക​മ്മി​റ്റി യോ​ഗം വി​ല​യി​രു​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് ഒ​രു മാ​സം പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് ഇ​ന്ന​ലെ സി​പി​എം നീ​ലേ​ശ്വ​രം ഏ​രി​യാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ യോ​ഗം ചേ​ർ​ന്ന​ത്. സം​സ്ഥാ​ന ത​ല​ത്തി​ലും ദേ​ശീ​യ ത​ല​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​ന്ന പ്ര​വ​ച​ന​ഫ​ല​ങ്ങ​ൾ യോ​ഗം ത​ള്ളി.
യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ക​രു​ണാ​ക​ര​ൻ എം​പി, ക​ൺ​വീ​ന​ർ ടി.​വി.​രാ​ജേ​ഷ് എം​എ​ൽ​എ, സ്ഥാ​നാ​ർ​ഥി കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ൻ ,എം.​വി.​ബാ​ല​കൃ​ഷ്ണ​ൻ, സി.​എ​ച്ച്.​കു​ഞ്ഞ​മ്പു, ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളാ​യ കൈ​പ്ര​ത്ത് കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, എ.​വി.​രാ​മ​കൃ​ഷ്ണ​ൻ ജോ​ർ​ജു​കു​ട്ടി തോ​മ​സ്, സ​ണ്ണി തോ​ല​പ്ര, പെ​രി​യ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, പി.​പി.​രാ​ജു, സു​രേ​ഷ് പു​തി​യേ​ട​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.