ചിറ്റാരിക്കാലിൽ ല​ഹ​രിവി​രു​ദ്ധ​ റാ​ലി ന​ട​ത്തി
Wednesday, May 22, 2019 12:34 AM IST
ചി​റ്റാ​രി​ക്കാ​ൽ: എ​ൻ​സി​സി 32 കേ​ര​ള ബ​റ്റാ​ലി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു​വ​രു​ന്ന സം​യു​ക്ത വാ​ർ​ഷി​ക പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന 600 എ​ൻ​സി​സി കാ​ഡ​റ്റു​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ചി​റ്റാ​രി​ക്കാ​ൽ ടൗ​ണി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു.
വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം തീ​ർ​ക്കു​ന്ന സാ​മൂ​ഹ്യ-​സാ​മ്പ​ത്തി​ക പ്ര​ശ്ന​ക​ളെ അ​ധി​ക​രി​ച്ചു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ മു​ഴ​ക്കി​യ പ്ല​ക്കാ​ർ​ഡു​ക​ൾ കൈ​യി​ലേ​ന്തി ന​ട​ത്തി​യ റാ​ലി ശ്ര​ദ്ധേ​യ​മാ​യി. ക്യാ​മ്പ് ക​മാ​ൻ​ഡ​ന്‍റ് കേ​ണ​ൽ എ.​വി.​സു​ബ്ര​ഹ്മ​ണ്യം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ല​ഫ്. കേ​ണ​ൽ പി.​പി.​ദാ​മോ​ദ​ര​ൻ, ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ കെ.​വി.​ഉ​മേ​ശ​ൻ, ക്യാ​മ്പ് അ​ഡ്ജു​ട്ട​ന്‍റ് ല​ഫ്. പ്രേ​മ​ച​ന്ദ്ര​ൻ കീ​ഴോ​ത്ത്, ല​ഫ്. ദീ​പ മോ​ഹ​ൻ, സെ​ക്ക​ൻ​ഡ് ഓ​ഫീ​സ​ർ ഷേ​ർ​ളി മൈ​ക്കി​ൾ, തേ​ർ​ഡ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​ൻ.​ജെ​ന്നി, സ​നീ​ഷ് ജോ​ൺ, സു​ബേ​ദാ​ർ മേ​ജ​ർ ആ​ർ. ര​ഞ്ജി​ത്ത് എ​ന്നി​വ​രും പ​രേ​ഡ് ഇ​ൻ​ട്ര​ക്‌​ഷ​ണ​ൽ സ്റ്റാ​ഫും നേ​തൃ​ത്വം ന​ൽ​കി.