വെ​ള്ളം ക​ൺ​മു​ന്പി​ൽ; പ​ക്ഷേ തു​ള്ളി​വെ​ള്ള​മി​ല്ല
Wednesday, May 22, 2019 12:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ളം ക​ൺ​മു​ന്പി​ലു​ണ്ടെ​ങ്കി​ലും തു​ള്ളി ല​ഭ്യ​മാ​കാ​തെ 45 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ൽ . ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ഴിങ്ങാ​ട് കോ​ള​നി​ക്കാ​ർ​ക്കാ​ണ് ഈ ​ദു​രി​തം. 2013 ൽ ​കോ​ള​നി​യ്ക്കാ​യി പ്ര​ഖ്യാ​പി​ച്ച ജ​ല​നി​ധി പ​ദ്ധ​തി ഇ​നി​യും പൂ​ർ​ത്തി​യാ​യി​ല്ല .10.48 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. പൈ​പ്പു​ക​ളും കു​ള​വും പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ പ​മ്പു​സെ​റ്റ് സ്ഥാ​പി​ച്ച് ജ​ല​വി​ത​ര​ണം ന​ട​ത്താ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല . കോ​ള​നി​ക്കാ​ർ ഇ​പ്പോ​ഴും അ​ക​ലെ​യു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് നി​ന്ന് ത​ല​ച്ചു​മ​ടാ​യി വേ​ണം വെ​ള്ളം എ​ത്തി​ക്കാ​ൻ.

ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ അ​ഴി​മ​തി​യാ​ണ് ഇ​ത് വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് . പാ​വ​പ്പെ​ട്ട കോ​ള​നി​ക്കാ​രോ​ടു​ള്ള നീ​തി നി​ഷേ​ധ​മാ​ണ് ഇ​തെ​ന്നും വാ​ർ​ഡ് മെം​ബ​ർ ടോ​മി വ​ട്ട​യ്ക്കാ​ട്ട് പ​റ​ഞ്ഞു.