ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​നം
Wednesday, May 22, 2019 12:35 AM IST
കാ​സ​ർ​ഗോ​ഡ്:​ ദേ​ശീ​യ ചു​ഴ​ലി​ക്കാ​റ്റ് അ​പ​ക​ട ല​ഘൂ​ക​ര​ണ പ​ദ്ധ​തി​യു​ടെ (എ​ന്‍​സി​ആ​ര്‍​എം​പി) ഭാ​ഗ​മാ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ.​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ഴി​ക്കോ​ട് ഹ​സാ​ര്‍​ഡ് അ​ന​ലി​റ്റി അ​ശ്വ​തി, ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റിലെ ലീ​ഡി​ങ് ഫ​യ​ര്‍​മാ​ന്‍ കെ.​വി.​മ​നോ​ഹ​ര​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണം ഹെ​ഡ്ക്ല​ര്‍​ക്ക് കെ.​അ​നി​ല്‍ കു​മാ​ര്‍, ടി ​ദി​നൂ​പ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.