മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍​ക്ക് ‌ പ​രി​ശീ​ല​നം ന​ല്‍​കി
Wednesday, May 22, 2019 12:35 AM IST
കാ​സ​ർ​ഗോ​ഡ്:​ വോ​ട്ടെ​ണ്ണ​ല്‍ നി​രീ​ക്ഷി​ക്കു​ന്ന മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്നു.​കേ​ന്ദ്ര ഇ​ല​ക്ഷ​ന്‍ ക​മ്മീ​ഷ​ന്‍ നി​യോ​ഗി​ച്ച ജ​ന​റ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ എ​സ്.​ഗ​ണേ​ഷ് കൗ​ണ്ടിം​ഗ് ഒ​ബ്‌​സ​ര്‍​വ​ര്‍ ഹി​മാ​ച​ല്‍ പ്ര​ദേ​ശ് സ്വ​ദേ​ശി കൃ​ഷ്ണ​ച​ന്ദ്, വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ട്രെ​യി​നിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ ​വി​നോ​ദ് കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു.
ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് എ​സ്.​ഗോ​വി​ന്ദ​ന്‍ സം​സാ​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ല്‍ ഇ​തു​വ​രെ മ​ണ്ഡ​ല​ത്തി​ല്‍ മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍ ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് ജ​ന​റ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ എ​സ്.​ഗ​ണേ​ഷ് പ​റ​ഞ്ഞു.
മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍ ചെ​യ്യു​ന്ന​ത് ?
കാ​സ​ർ​ഗോ​ഡ്: വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും അ​നു​വ​ദി​ച്ചി​ട്ടു​ള്ള കൗ​ണ്ടിം​ങ് ടേ​ബി​ളു​ക​ളി​ല്‍ ഓ​രോ​ന്നി​ലും കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്റ് എ​ന്നി​വ​ര്‍​ക്കൊ​പ്പം മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രും ഉ​ണ്ടാ​കും. ഇ​വി​എം, വി​വി​പാ​റ്റ്, പോ​സ്റ്റ​ല്‍ വോ​ട്ട് എ​ന്നി​വ​യു​ടെ എ​ണ്ണ​ല്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ച് അ​ത​ത് ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ന്ന​ത് മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രാ​ണ്. ട്രെ​ന്‍​ഡ്, ഇ-​സു​വി​ധ തു​ട​ങ്ങി​യ വെ​ബ്‌​സൈ​റ്റു​ക​ളി​ലേ​ക്ക് വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തി​ന്‍റെ കൃ​ത്യ​ത​യും ഇ​വ​ര്‍ ഉ​റ​പ്പു​വ​രു​ത്തും.