പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം: ക​ർ​ശ​ന​ന​ട​പ​ടി​യെ​ന്ന് ന​ഗ​ര​സ​ഭ
Wednesday, May 22, 2019 12:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​ലി​ന്യം തള്ളുന്ന​തി​നെ​തി​രെ ന​ട​പ​ടി ക​ര്‍​ശ​ന​മാ​ക്കാ​ന്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ തീ​രു​മാ​നി​ച്ചു. മാ​ലി​ന്യ നീ​ക്കം സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള​ള നി​യ​മ​ങ്ങ​ളും കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കും.
ജ​ന​ജീ​വി​ത​ത്തി​ന് ഹാ​നി​ക​ര​മാ​കും​വി​ധം മാ​ലി​ന്യം കൈ​കാ​ര്യം ചെ​യ്യ​രു​തെ​ന്ന നി​ര്‍​ദേ​ശം പാ​ലി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​ത് വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. ജി​ല്ല​യി​ലെ ജ​ലാ​ശ​യ​ങ്ങ​ളിലും റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലും മാ​ലി​ന്യം തള്ളൽ കേ​ന്ദ്ര​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന​വ​ര്‍​ക്ക് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പി​ഴ​യും ത​ട​വും ഉ​ള്‍​പ്പെ​ടെ​യു​ള്ള ശി​ക്ഷ​ക​ര്‍ നേ​രി​ടേ​ണ്ടി​വ​രും.
മാ​ലി​ന്യം അ​ല​ക്ഷ്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന വീ​ടു​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഉ​ട​മ​ക​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കും. പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​തെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദ് ചെ​യ്യു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ എ​സ്.​കെ സ്റ്റോ​ർ​സ് കാ​ഞ്ഞ​ങ്ങാ​ട്, നി​ഹാ​ല മെ​ഡി​ക്ക​ൽ​സ്, നി​ക്കോ​ട്ടി​ൻ ടെ​ക്സ്റ്റ​യി​ൽ​സ്, ഷൂ ​ക്യാം​മ്പ് സി​റ്റി സെ​ന്‍റ​ർ എ​ന്നി​വ​ർ​ക്ക് 25000 രൂ​പ പി​ഴ ചു​മ​ത്തി നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.