ബാ​സ്ക​റ്റ് ബോ​ൾ കോ​ച്ചിം​ഗ് ക്യാ​മ്പ‌് സ​മാ​പി​ച്ചു
Wednesday, May 22, 2019 12:35 AM IST
നീ​ലേ​ശ്വ​രം: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​ന്‍റെ​യും ജി​ല്ലാ ബാ​സ്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ എം.​ഗോ​പി​നാ​ഥ​ൻ സ്മാ​ര​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ലേ​ശ്വ​രം രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ബാ​സ്ക​​റ്റ‌് ബോ​ൾ അ​വ​ധി​ക്കാ​ല കോ​ച്ചിം​ഗ് ക്യാ​മ്പ‌് സ​മാ​പി​ച്ചു. സ​മാ​പ​നം ഉ​ദ‌്ഘാ​ട​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റ‌് വി​ത​ര​ണ​വും മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ച്ചു.
ബാ​സ്ക​റ്റ‌് ബോ​ൾ താ​ര​ങ്ങ​ളാ​യ സീ​നി​യ​ർ കേ​ര​ള ടീം ​അം​ഗ​ങ്ങ​ളാ​യ സു​ഗീ​ത് നാ​ഥ്, സു​ദ​ർ​ശ​ൻ, സം​സ്ഥാ​ന ടീം ​കോ​ച്ച് സു​ദീ​പ് ബോ​സ്, ബി​എ​ഫ്ഐ ക്വാ​ളി​ഫൈ​ഡ് റ​ഫ​റി കെ ​ആ​ന​ന്ദ​കൃ​ഷ്ണ​ൻ, കോ​ച്ചിം​ഗ് ക്യാ​മ്പ‌് പ​രി​ശീ​ല​ക​ൻ ശ്രീ​നി​വാ​സ​ൻ പ​ള്ളി​ക്ക​ര എ​ന്നി​വ​രെ ആ​ദ​രി​ച്ചു. എ​റു​വാ​ട്ട് മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​ഹ​ബീ​ബ് റ​ഹ്മാ​ൻ, കെ.​കു​ഞ്ഞി​രാ​മ​ൻ, വി.​കെ. രാ​ജ​ൻ, പി.​വി​ജ​യ​കു​മാ​ർ, ടി. ​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​സി.​ഉ​ദ​യ​വ​ർ​മ​രാ​ജ, ഡോ. ​വി.​സു​രേ​ശ​ൻ, പ്ര​ഫ.​പി.​ര​ഘു​നാ​ഥ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ ബ​ങ്ക​ളം സ്വാ​ഗ​ത​വും വി​നോ​ദ് കു​മാ​ർ അ​ര​മ​ന ന​ന്ദി​യും പ​റ​ഞ്ഞു.