മീ​നു​ക​ൾ ച​ത്തു​പൊ​ങ്ങാ​ൻ കാ​ര​ണം ഒാ​ക്സി​ജ​ന്‍റെ അ​ഭാ​വം
Wednesday, May 22, 2019 12:35 AM IST
മു​ള്ളേ​രി​യ: അ​പൂ​ര്‍​വ മ​ത്സ്യ​ങ്ങ​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഴ മ​ത്സ്യ​ങ്ങ​ള്‍ ച​ത്തു​പൊ​ങ്ങി​യ ബോ​വി​ക്കാ​നം നെ​യ്യ​ങ്ക​യ​ത്ത് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ആ​ര​തി എ​ത്തി.​സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്ന് ഡി​ഡി​എ​ഫ് പ​രി​ശോ​ധ​നയ്ക്കെ​ത്തി​യ​ത്. ഓ​ക്സി​ജ​ന്‍ കി​ട്ടാ​ത്ത​താ​ണ് മീ​നു​ക​ള്‍ ച​ത്തു​പൊ​ങ്ങാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്നും പു​റ​മെ നി​ന്നു ശു​ദ്ധ​ജ​ലം ക​യ​ത്തി​ലെ​ത്തി​ച്ചാ​ല്‍ മാ​ത്ര​മേ അ​വ​ശേ​ഷി​ച്ച മീ​നു​ക​ളെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളു​വെ​ന്നും ആ​ര​തി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തെ മ​ത്സ്യ വൈ​വി​ധ്യ ബോ​ര്‍​ഡി​ന്‍റെ ഉ​ന്ന​ത സം​ഘ​വും നെ​യ്യ​ങ്കയ​ത്ത് എ​ത്തു​മെ​ന്നും മ​ത്സ്യവൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും ആ​രാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ബോ​ര്‍​ഡ് മെം​ബ​ര്‍ സെ​ക്ര​ട്ട​റി ഡോ.​വി. ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ത് ബാ​ബു​വും നെ​യ്യം​ക​യം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഗ​വേ​ഷ​ക​ര​ട​ക്കം നൂ​റു​ക​ണ​ക്കി​ന് പേ​രാ​ണ് ഇ​വി​ടെ എ​ത്തി​ക്കൊണ്ടി​രി​ക്കു​ന്ന​ത്.