പെ​ന്‍​സി​ല്‍ യം​ഗ് മെ​ന്‍റേ​ഴ്സ് പ​രി​ശീ​ല​നം
Thursday, May 23, 2019 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​ലി​ന്യ സം​സ്‌​കര​ണം കു​ട്ടി​ക​ളി​ലൂ​ടെ എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന പെ​ന്‍​സി​ല്‍ ക്യാ​മ്പി​ന്‍റെ ഭാ​ഗ​മാ​യി യം​ഗ് മെ​ന്‍റേ​ഴ്സ് പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 15നും 20 ​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍, കി​ല, കു​ടും​ബ​ശ്രീ, ശു​ചി​ത്വ​ മി​ഷ​ന്‍, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി ബാ​ല​സ​ഭ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പെ​ന്‍​സി​ല്‍ അ​വ​ധി​ക്കാ​ല ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്. പ​രി​ശീ​ല​നം നേ​ടി​യ കു​ട്ടി​ക​ള്‍ വാ​ര്‍​ഡു​ക​ളി​ല്‍ വി​ദ്യാ​ർ​ഥി​ക​ളെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ​ക​ളെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തി​നാ​ണ് ക്യാ​മ്പ് ഒ​രു​ക്കി​യ​ത്.