ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാൻ 25ന് ​ ആ​റു ബ​സു​ക​ളു​ടെ കാ​രു​ണ്യ​യാ​ത്ര
Thursday, May 23, 2019 12:53 AM IST
ചെ​റു​വ​ത്തൂ​ർ: ചീ​മേ​നി അ​ത്തൂ​ട്ടി മ​ഹ​ൽ സാ​ധു സ​ഹാ​യ സം​ഘം (ഹി​മാം) റി​ലീ​ഫ് സെ​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 25ന് ​ആ​റു സ്വ​കാ​ര്യ ബ​സു​ക​ൾ വി​വി​ധ റൂ​ട്ടു​ക​ളി​ൽ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തും. ചെ​റു​വ​ത്തൂ​ർ, തൃ​ക്ക​രി​പ്പൂ​ർ, പ​യ്യ​ന്നൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, പ​ട​ന്ന, ചീ​മേ​നി, പെ​രു​മ്പ​ട്ട, ചെ​റു​പു​ഴ റൂ​ട്ടി​ൽ ഓ​ടു​ന്ന പു​ഞ്ചി​രി ട്രാ​വ​ൽ​സി​ന്‍റെ ര​ണ്ടു ബ​സു​ക​ൾ, ഷം​സീ​ന, യാ​ത്ര, വി​നാ​യ​ക, സ​ഹ​ൽ ബ​സു​ക​ൾ 25 ന് ​കാ​രു​ണ്യ​യാ​ത്ര ന​ട​ത്തു​ന്നു. കാ​രു​ണ്യ​യാ​ത്ര​യു​ടെ ഫ്ലാ​ഗ് ഓ​ഫ് രാ​വി​ലെ എ​ട്ടി​ന് ചെ​റു​വ​ത്തൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കും. ഹ്യൂ​മ​ൻ റൈ​റ്റ്സ് ഫൗ​ണ്ടേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ് ക​ണ്ണൂ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ, ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ, ഡോ.​ടി.​കെ. മു​ഹ​മ്മ​ദ​ലി, വ്യാ​പാ​രി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ചീ​മേ​നി, ടി.​സി.​എ.​റ​ഹ്മാ​ൻ, അ​റ​ഫാ​ത്ത് ചെ​റു​വ​ത്തൂ​ർ, റ​സാ​ഖ് ഹാ​ജി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.
അ​ത്തൂ​ട്ടി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ന് കാ​രു​ണ്യ ഭ​വ​ന പ​ദ്ധ​തി, സ്നേ​ഹ കു​പ്പാ​യം പ​ദ്ധ​തി, വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ പ​ഠ​ന പാ​ക്കേ​ജു​ക​ൾ, വാ​ർ​ഷി​ക സൗ​ജ​ന്യ റേ​ഷ​ൻ, നി​ര​വ​ധി പേ​ർ​ക്ക് വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണം, കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഈ ​വ​ർ​ഷം ന​ട​പ്പാ​ക്കു​ന്ന​ത്. 15 വ​ർ​ഷ​ത്തി​നി​ട​യി​ൽ ര​ണ്ടു കോ​ടി​യോ​ളം രൂ​പ​യു​ടെ വി​വി​ധ ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ് കൂ​ളി​യാ​ട്, ഖാ​ദ​ർ അ​ത്തൂ​ട്ടി, എ​ൻ.​എം. അ​ൻ​സാ​ർ, എ.​പി.​കെ. സാ​ക്കി​ബ്, കെ. ​ഫ​സ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.