പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് "ഒ​രു​ക്കം' തു​ട​ങ്ങി
Thursday, May 23, 2019 12:53 AM IST
പി​ലി​ക്കോ​ട്: മ​ഴ ഇ​ല്ലാ​ത്ത​തു​മൂ​ലം നി​ശ്ച​യി​ച്ച തീ​യ​തി​യി​ൽ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ലും പ്ര​വേ​ശ​നോ​ത്സ​വം ഉ​ത്സ​വ​മാ​ക്കാ​ൻ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​രു​ക്ക​ങ്ങ​ൾ സ​ജീ​വം. ഒ​ന്നാം​ ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ത​ര​ണം ചെ​യ്തു​കൊ​ണ്ടാ​ണ് "ഒ​രു​ക്കം' എ​ന്ന പേ​രി​ൽ ര​ക്ഷി​താ​ക്ക​ൾ, കു​ട്ടി​ക​ൾ, അ​ധ്യാ​പ​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​രു​ടെ കൂ​ടി​ച്ചേ​ര​ലി​നു വി​ദ്യാ​ല​യ​ങ്ങ​ൾ വേ​ദി​യാ​കു​ന്ന​ത്.
ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ച​ന്തേ​ര ഐ​ഐ എ​എ​ൽ​പി സ്‌​കൂ​ളി​ൽ സ​മ​ഗ്ര​ശി​ക്ഷ ജി​ല്ലാ പ്രോ​ജ​ക്റ്റ് ഓ​ഫീ​സ​ർ പി. ​വേ​ണു​ഗോ​പാ​ല​ൻ നി​ർ​വ​ഹി​ച്ചു. ക​ഴി​ഞ്ഞ ത​വ​ണ പ​തി​നാ​ലാ​യി​ര​ത്തോ​ളം കു​ട്ടി​ക​ളാ​ണ് ജി​ല്ല​യി​ൽ ഒ​ന്നാ​ക്ലാ​സി​ൽ എ​ത്തി​യ​ത്. ര​ണ്ടാ​യി​രം കു​ട്ടി​ക​ളു​ടെ വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. മി​ക്ക വി​ദ്യാ​ല​യ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കു​ട്ടി​ക​ൾ ഇ​തി​നോ​ട​കം പ്ര​വേ​ശ​നം നേ​ടി​ക്ക​ഴി​ഞ്ഞു. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു മു​ന്നോ​ടി​യാ​യി പി​ഇ​സി യോ​ഗ​ങ്ങ​ൾ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ചേ​ർ​ന്ന് ക​ഴി​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ത​ല പ്ര​വേ​ശ​നോ​ത്സ​വ വേ​ദി​ക​ൾ തീ​രു​മാ​നി​ച്ചു.
30 ന​കം ജ​ന​കീ​യ കൂ​ട്ടാ​യ്‍​മ​യോ​ടെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ല്ലാം ശു​ചീ​ക​ര​ണം ന​ട​ക്കും. ന​വാ​ഗ​ത​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണ് അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​ക​ൾ. ജി​ല്ല​യി​ലെ പ്രൈ​മ​റി വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് എ​ൽ​പി, യു​പി സ്ഥി​രാ​ധ്യാ​പ​ക​ർ ജൂ​ൺ ആ​ദ്യ​വാ​രം​ത​ന്നെ എ​ത്തും. നി​യ​മ​ന ഉ​ത്ത​ര​വ് ത​യാ​റാ​ക്ക​ൽ ന​ട​പ​ടി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.
ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക് ആ​ക്കി​യും ചു​മ​രു​ക​ൾ​ക്ക് നി​റം​പ​ക​ർ​ന്നും ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​നം ഒ​രു​ക്കി​യു​മെ​ല്ലാം പു​തു​മ​യോ​ടെ അ​ണി​ഞ്ഞൊ​രു​ങ്ങി​യി​ട്ടു​ണ്ട് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളെ​ല്ലാം. ച​ന്തേ​ര​യി​ൽ ന​ട​ന്ന ഒ​രു​ക്കം പ​രി​പാ​ടി​യി​ൽ സി.​എം. മീ​നാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​പി​ഒ പി.​വി. ഉ​ണ്ണി​രാ​ജ​ൻ, വി​ന​യ​ൻ പി​ലി​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.