എ​ൻ​ഡോ​സ​ൾ​ഫാ​ൻ കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ല സ​മ്മേ​ള​നം ജൂ​ൺ ഒ​ന്പ​തി​ന്
Thursday, May 23, 2019 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ കാ​ഞ്ഞ​ങ്ങാ​ട്, കാ​സ​ര്‍​ഗോ​ഡ് മേ​ഖ​ലാ സ​മ്മേ​ള​ന​ങ്ങ​ൾ ജൂ​ൺ ര​ണ്ടാം വാ​ര​ത്തി​ൽ ന​ട​ത്താ​ൻ എ​ൻ​ഡോ​സ​ൾ​ഫാ​ൻ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ലാ സ​മ്മേ​ള​നം ജൂ​ൺ ഒ​മ്പ​തി​ന് രാ​വി​ലെ 10 ന് ​ഹൊ​സ്ദു​ർ​ഗ് ജി​എ​ച്ച്എ​സ്എ​സി​നു സ​മീ​പം ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ വീ​ണ്ടും പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് ന​ട​ക്കു​ന്ന മേ​ഖ​ല സ​മ്മേ​ള​ന​ത്തി​ൽ പു​ല്ലൂ​ർ-​പെ​രി​യ, പ​ള്ളി​ക്ക​ര, അ​ജാ​നൂ​ർ, ക​ള്ളാ​ർ, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, ക​യ്യൂ​ർ-​ചീ​മേ​നി, പി​ലി​ക്കോ​ട്, ചെ​റു​വ​ത്തൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ദു​രി​ത​ബാ​ധി​ത​ർ സം​ബ​ന്ധി​ക്കും. വി​വി​ധ രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കും.
യോ​ഗ​ത്തി​ൽ മു​നീ​സ അ​മ്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗോ​വി​ന്ദ​ൻ ക​യ്യൂ​ർ, കെ.​കൊ​ട്ട​ൻ, പ്രേ​മ​ച​ന്ദ്ര​ൻ ചോ​മ്പാ​ല, സി.​വി.​ന​ളി​നി, അ​രു​ണി കാ​ട​കം, പി.​ജെ.​ആ​ന്‍റ​ണി, കെ.​സ​മീ​റ, പി.​സു​മ​യ്യ, ഫി​ലി​പ്പ് ക​ള്ളാ​ർ, കെ.​അ​നി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. കെ.​ച​ന്ദ്രാ​വ​തി സ്വാ​ഗ​ത​വും പി.​ഷൈ​നി ന​ന്ദി​യും പ​റ​ഞ്ഞു.