വ​യോ​ധി​ക​രാ​യ സ​ഹോ​ദ​രി​മാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Thursday, May 23, 2019 12:53 AM IST
ഉ​ദു​മ: ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന​തി​ർ​ത്തി​യി​ലെ പെ​രി​യാ​ട്ട​ടു​ക്ക​ത്തി​ന​ടു​ത്ത ബ​ങ്ങാ​ട്ടെ ര​ണ്ടു വീ​ട്ട​മ്മ​മാ​രെ ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ൾ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. തോ​ണി​ക്ക​ട​വ് മൊ​ട്ട​യി​ലെ നാ​രാ​യ​ണി (55), സ​ഹോ​ദ​രി മാ​ധ​വി (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​രാ​യ​ണി​യെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മാ​ധ​വി​യെ കാ​ഞ്ഞ​ങ്ങാ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.
സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് പെ​ർ​ള​ക്ക​ടു​ക്ക​ത്തെ ദാ​മോ​ദ​ര​ന്‍റെ പേ​രി​ൽ ബേ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12 ഓ​ടെ​യാ​ണ് സം​ഭ​വം. ദാ​മോ​ദ​ര​ന്‍റെ ഭാ​ര്യ നി​ർ​മ​ല​യും മ​ക്ക​ളും ഭ​ർ​ത്താ​വി​നോ​ടു പി​ണ​ങ്ങി അ​ക്ര​മ​ത്തി​നി​ര​യാ​യ​വ​രു​ടെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഇ​തി​ന്‍റെ വി​രോ​ധ​മാ​ണ് അ​ക്ര​മ​ത്തി​നു കാ​ര​ണ​മെ​ന്ന​റി​യു​ന്നു.