സ്പോ​ർ​ട്സ് സ്കൂ​ൾ ഉ​പ്പ​ള​യി​ൽ സ്ഥാ​പി​ക്ക​ണമെന്ന്
Thursday, May 23, 2019 12:53 AM IST
മ​ഞ്ചേ​ശ്വ​രം: എ​ല്ലാ ജി​ല്ല​ക​ളി​ലും സ്പോ​ർ​ട്സ് സ്കൂ​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലേ​ത് ഉ​പ്പ​ള​യി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് മ​ഞ്ചേ​ശ്വ​രം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ക​ല മേ​ഖ​ല​ക​ളി​ലും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ജി​ല്ല​യി​ലെ ഒ​രു പ്ര​ദേ​ശ​മാ​ണ് മ​ഞ്ചേ​ശ്വ​രം. ക​ലാ-​കാ​യി​ക-​വ്യാ​പാ​ര-​വ്യ​വ​സാ​യ-​വാ​ണി​ജ്യ മേ​ഖ​ല​യി​ൽ വ​ള​രെ പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഈ ​പ്ര​ദേ​ശം സം​സ്ഥാ​ന ത​ല​ത്തി​ൽ തു​ട​ങ്ങു​ന്ന ജാ​ഥ​ക​ൾ​ക്കു തു​ട​ക്കം​കു​റി​ക്കു​ന്ന പ്ര​ദേ​ശ​മാ​യി മാ​ത്ര​മാ​ണ് എ​ല്ലാ സ​ർ​ക്കാ​രു​ക​ളും കാ​ണു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് അ​ധി​കൃ​ത​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി.