മ​ഞ്ഞ​പ്പി​ത്ത​ത്തി​നെ​തി​രേ ജാ​ഗ്ര​ത വേണം
Thursday, May 23, 2019 12:56 AM IST
കാ​സ​ർ​ഗോ​ഡ്: വേ​ന​ല്‍​കാ​ല​ത്ത് മ​ഞ്ഞ​പ്പി​ത്തം കൂ​ടു​ത​ലാ​യി പ​ട​ര്‍​ന്നു​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​വു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ന്ധി​യാ​യ ക​ര​ളി​നെ ബാ​ധി​ക്കു​ന്ന രോ​ഗ​മാ​യ​തി​നാ​ല്‍ ക​രു​ത​ലോ​ടെ​യു​ള്ള ചി​കി​ത്സ​യും പ​രി​ച​ര​ണ​വും അ​ത്യാ​വ​ശ്യ​മാ​ണ്. പ​നി, വി​ശ​പ്പി​ല്ലാ​യ്മ, ഓ​ക്കാ​നം, ഛര്‍​ദി, ശ​ക്ത​മാ​യ ക്ഷീ​ണം, ദ​ഹ​ന​ക്കേ​ട്, ക​ണ്ണും ന​ഖ​ങ്ങ​ളും മ​ഞ്ഞ​നി​റ​ത്തി​ലാ​കു​ക എ​ന്നി​വ മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്‍റെ മു​ഖ്യ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. രോ​ഗ​മു​ള്ള ആ​ളു​ടെ വി​സ​ര്‍​ജ്യ വ​സ്തു​ക്ക​ളാ​ല്‍ ഭ​ക്ഷ​ണ പ​ദാ​ര്‍​ത്ഥ​മോ, കു​ടി​വെ​ള്ള​മോ മ​ലി​നീ​ക​രി​ക്ക​പ്പെ​ടു​മ്പോ​ള്‍ രോ​ഗം പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ള്‍, ഉ​ത്സ​വ സ്ഥ​ല​ങ്ങ​ള്‍, സ​ദ്യ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​തി​യാ​യ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തി രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കാം. മി​ക​ച്ച വ്യ​ക്തി ശു​ചി​ത്വ​വും സാ​മൂ​ഹി​ക ശു​ചി​ത്വ​വും പാ​ലി​ച്ചാ​ല്‍ രോ​ഗ സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാം.

ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍
• തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക
• ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കു​ക. പ​ഴ​കി​യ​തും ത​ണു​ത്ത​തും തു​റ​ന്നു​വ​ച്ച​തു​മാ​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്.
• വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രി​ല്‍​നി​ന്ന് പാ​നീ​യ​ങ്ങ​ള്‍ വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക, അ​ല്ലെ​ങ്കി​ല്‍ അ​വ​ര്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കു​ക.
• ബേ​ക്ക​റി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ അ​ട​ച്ചു സൂ​ക്ഷി​ക്കു​ക​യും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ചെ​യ്യു​ക.
• ഭ​ക്ഷ​ണ​ത്തി​നു മു​ന്‍​പ് കൈ​ക​ള്‍ സോ​പ്പു​പ​യോ​ഗി​ച്ചു വൃ​ത്തി​യാ​യി ക​ഴു​കു​ക.
• മാ​ലി​ന്യ​ങ്ങ​ള്‍ സു​ര​ക്ഷി​ത​മാ​യി നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ക.
• കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​ക്കാ​തി​രു​ക്കു​ക; അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക.
• മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ക​ക്കൂ​സി​ല്‍
മാ​ത്രം ന​ട​ത്തു​ക; കൈ​ക​ള്‍ സോ​പ്പ്
ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക.
• ടാ​ങ്ക​റു​ക​ളി​ലും മ​റ്റും എ​ത്തി​ക്കു​ന്ന വെ​ള്ളം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
• ഭ​ക്ഷ​ണ നി​ര്‍​മാ​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ക.
• മ​ഞ്ഞ​പ്പി​ത്ത ല​ക്ഷ​ണ​ങ്ങ​ള്‍
ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ വി​ദ​ഗ്ധ
ചി​കി​ത്സ തേ​ടു​ക.