വേ​ലികെ​ട്ടി വെ​ള്ളം​കു​ടി മു​ട്ടി​ച്ചു
Thursday, May 23, 2019 12:56 AM IST
ബ​ദി​യ​ഡു​ക്ക: പൊ​തു കു​ഴ​ല്‍​ക്കി​ണ​ര്‍ ഉ​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി വേ​ലി​കെ​ട്ടി​യ​തോ​ടെ ബാ​ഞ്ച​ത്ത​ടു​ക്ക പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം മു​ട​ങ്ങി. നാ​ലു​വ​ര്‍​ഷം മു​മ്പാ​ണ് സ്വ​കാ​ര്യ വ്യ​ക്തി ന​ല്‍​കി​യ സ്ഥ​ല​ത്ത് ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്ത് കു​ഴ​ല്‍​ക്കി​ണ​ര്‍ കു​ഴി​ച്ച് ഹാ​ൻ​ഡ് പ​ന്പ് സ്ഥാ​പി​ച്ച​ത്. ഇ​വി​ട​ത്തെ അ​ഞ്ച് കു​ടും​ബ​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ഈ ​കു​ഴ​ല്‍​ക്കി​ണ​റി​നെ​യാ​യി​രു​ന്നു ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ സ്ഥ​ല​മു​ട​മ മ​റ്റൊ​രാ​ള്‍​ക്ക് സ്ഥ​ലം വി​ല്‍​പ്പ​ന ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഈ ​കു​ടും​ബ​ങ്ങ​ള്‍​ക്ക് ദു​രി​ത​മാ​യ​ത്. കു​ഴ​ല്‍​ക്കി​ണ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ്ഥ​ല​ത്ത് സ്വ​കാ​ര്യ വ്യ​ക്തി ഇ​രു​മ്പു വേ​ലി കെ​ട്ടി​യ​തോ​ടെ കു​ടി​വെ​ള്ളം മു​ട​ങ്ങു​ക​യാ​യി​രു​ന്നു.
യാ​തൊ​രു കാ​ര​ണ​വ​ശാ​ലും കു​ടി​വെ​ള്ളം മു​ട​ക്ക​രു​തെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​രി​ക്കെ​യാ​ണ് ഇ​വി​ട​ത്തെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ദു​രി​ത​മു​ണ്ടാ​യ​ത്. കു​ടി​വെ​ള്ളം മു​ട​ങ്ങി​യ​ത് സം​ബ​ന്ധി​ച്ച് അ​ഞ്ച് കു​ടും​ബ​ങ്ങ​ളും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.