വോ​ട്ടെ​ണ്ണ​ല്‍ രാ​വി​ലെ എ​ട്ടു മു​ത​ല്‍
Thursday, May 23, 2019 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ രാ​വി​ലെ എ​ട്ടി​ന് പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ആ​രം​ഭി​ക്കും. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ള്‍​ക്കാ​യി 14 വീ​തം കൗ​ണ്ടിം​ഗ് ടേ​ബി​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദു​മ​യ്ക്ക് 10, തൃ​ക്ക​രി​പ്പൂ​രി​ന് 13, പ​യ്യ​ന്നൂ​രി​നും ക​ല്യാ​ശേ​രി​ക്കും 12 വീ​തം ടേ​ബി​ളു​ക​ളു​മാ​ണു​ള്ള​ത്. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​യും ടേ​ബി​ളു​ക​ളു​ടെ നി​രീ​ക്ഷ​ണ ചു​മ​ത​ല അ​ത​ത് ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് ആ​യി​രി​ക്കും. ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ലും കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍, കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​ര്‍, മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​ര്‍ എ​ന്നി​വ​രു​ണ്ടാ​യി​രി​ക്കും. കൗ​ണ്ടിം​ഗ് സൂ​പ്പ​ര്‍​വൈ​സ​റും കൗ​ണ്ടിം​ഗ് അ​സി​സ്റ്റ​ന്‍റു​മാ​യി​രി​ക്കും ഓ​രോ ടേ​ബി​ളി​ലെ​യും വോ​ട്ടു​ക​ള്‍ എ​ണ്ണു​ക. മൈ​ക്രോ ഒ​ബ്‌​സ​ര്‍​വ​ര്‍ ടേ​ബി​ളി​ലെ നി​രീ​ക്ഷ​ക​ന്‍ മാ​ത്ര​മാ​കും. ഓ​രോ കൗ​ണ്ടിം​ഗ് ടേ​ബി​ളി​ന് കീ​ഴി​ലും അ​ത​ത് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഏ​ജ​ന്‍റു​മാ​ര്‍ ഉ​ണ്ടാ​യി​രി​ക്കും.
പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ വ​ര​ണാ​ധി​കാ​രി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് എ​ണ്ണു​ക. പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണു​ന്ന​തി​ന് ഡ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ റാ​ങ്കി​ലു​ള്ള ആ​റ് എ​ആ​ര്‍​ഒ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ല​ക്‌​ട്രോ​ണി​ക്ക​ലി ട്രാ​ന്‍​സ്മി​റ്റ​ഡ് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് വോ​ട്ടു​ക​ള്‍ (ഇ​ടി​പി​ബി​എ​സ്) സ്‌​കാ​ന്‍ ചെ​യ്ത് എ​ണ്ണു​ന്ന​തി​ന് സ​ജ്ജ​മാ​മാ​ക്കു​ന്ന​തി​ന് 16 ടേ​ബി​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി 16 ഡ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും ടെ​ക്‌​നി​ക്ക​ല്‍ ടീ​മി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ഇ​വി​എം, പോ​സ്റ്റ​ല്‍ വോ​ട്ടു​ക​ള്‍ എ​ണ്ണി​ക്ക​ഴി​ഞ്ഞ് ഓ​രോ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ​യും അ​ഞ്ച് ബൂ​ത്തു​ക​ള്‍ ന​റു​ക്കെ​ടു​ത്ത് ഈ ​ബൂ​ത്തു​ക​ളി​ലെ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ള്‍ എ​ണ്ണി വോ​ട്ടിം​ഗ് മെ​ഷീ​നി​ലെ ഫ​ല​വു​മാ​യി ഒ​ത്തു​നോ​ക്കും. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ വ​ര​ണാ​ധി​കാ​രി​ക്കും ജ​ന​റ​ല്‍ ഒ​ബ്‌​സ​ര്‍​വ​ര്‍​ക്കും ഒ​പ്പ​മാ​കും സ്ഥാ​നാ​ര്‍​ഥി​ക​ളും ഇ​രി​ക്കു​ന്ന​ത്.
വോ​ട്ടെ​ണ്ണ​ലി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​സാ​ന​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ഇ​ന്നു പു​ല​ര്‍​ച്ചെ അ​ഞ്ചി​ന് ന​ട​ക്കും. ഈ ​റാ​ന്‍​ഡ​മൈ​സേ​ഷ​നി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, അ​വ​ര്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഏ​തു ടേ​ബി​ളി​ലെ വോ​ട്ടാ​ണ് എ​ണ്ണു​ക​യെ​ന്ന് നി​ശ്ച​യി​ക്കു​ക. 900 ജീ​വ​ന​ക്കാ​രെ​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. വോ​ട്ടെ​ണ്ണു​ന്ന​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​യ​താ​യി വ​ര​ണാ​ധി​കാ​ര​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.

പ്ര​ക​ട​ന​ങ്ങ​ള്‍​ക്കു
മു​ന്‍​കൂ​ട്ടി​ അ​നു​വാ​ദം വാ​ങ്ങ​ണം

കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ട​ണ്ണെ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ക​ര്‍​ശ​ന സു​ര​ക്ഷ ഒ​രു​ക്കി​യ​താ​യി ജി​ല്ലാ പോ​ലി​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫ് അ​റി​യി​ച്ചു. പ്ര​ക​ട​ന​ങ്ങ​ള്‍​ക്കു പോ​ലീ​സി​ന്‍റെ മു​ന്‍​കൂ​ട്ടി​യു​ള്ള അ​നു​വാ​ദം വാ​ങ്ങ​ണം. ഗു​ഡ്‌​സ് കാ​രേ​ജ് വാ​ഹ​ന​ങ്ങ​ള്‍, ഓ​പ്പ​ണ്‍ ലോ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ ആ​ള്‍​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്ന​തും പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തും അ​നു​വ​ദ​നീ​യ​മ​ല്ല. അ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ പെ​ര്‍​മ്മി​റ്റ് റ​ദ്ദ് ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ള്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​തി​രു​ക​ട​ക്ക​രു​ത്. പ്ര​ക​ട​ന​ത്തി​നി​ടെ​യോ മ​റ്റോ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ഗ​താ​ഗ​തം ത​ട​സ​വും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​ന്‍ ഇ​ട​വ​രാ​ത്ത​രീ​തി​യി​ല്‍ പ്ര​ക​ട​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍​റാ​ലി അ​നു​വ​ദി​ക്കി​ല്ലെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.

ഇ​തു​വ​രെ ല​ഭി​ച്ച​ത് 4,124 പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍

കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ള​ക്ട​റ​റേ​റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന് ഇ​തു​വ​രെ​യാ​യി 4,124 പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ള്‍ ല​ഭി​ച്ചു. ഇ​തി​ല്‍ 1,907 സ​ര്‍​വീ​സ് ബാ​ല​റ്റും ഉ​ള്‍​പ്പെ​ടു​ന്നു.

നെ​ഹ്‌​റു കോ​ള​ജി​ന് ഇ​ന്ന് അ​വ​ധി

കാ​ഞ്ഞ​ങ്ങാ​ട്: വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ന് ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത് ബാ​ബു അ​റി​യി​ച്ചു. ക്ലാ​സു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല. അ​ധ്യാ​പ​ക​ര്‍ ജീ​വ​ന​ക്കാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് അ​വ​ധി ബാ​ധ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫ​ലം ത​ത്സ​മ​യം
അ​റി​യി​ക്കാ​ന്‍ മീ​ഡി​യ
സെ​ന്‍റ​റും

കാ​ഞ്ഞ​ങ്ങാ​ട്: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​തി ത​ത്സ​മ​യം വി​ല​യി​രു​ത്താ​ന്‍ മീ​ഡി​യ സെ​ന്‍റ​ര്‍ ഒ​രു​ങ്ങി. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യ പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ലാ​ണ് മീ​ഡി​യ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ല്‍ മീ​ഡി​യ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കും. മീ​ഡി​യ സെ​ന്‍റ​റി​ല്‍ ഒ​രു​ക്കി​യി​ട്ടു​ള്ള വ​ലി​യ സ്‌​ക്രീ​നി​ല്‍ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വും സം​സ്ഥാ​ന ദേ​ശീ​യ തെ​ര​ഞ്ഞ​ടു​പ്പ് ഫ​ല​വും ത​ത്സ​മ​യം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കാ​ണാം. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ര്‍​ത്ത​ക​ള്‍ അ​റി​യു​ന്ന​തി​ന് മീ​ഡി​യ സെ​ന്‍റ​റി​ല്‍ ര​ണ്ടു ടെ​ലി​ലി​ഷ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.