ഉ​ണ്ണി​ത്താ​ന് ആ​ദ്യ വി​ജ​യം: സ​തീ​ഷ്ച​ന്ദ്ര​ന് ആ​ദ്യ പ​രാ​ജ​യം
Friday, May 24, 2019 1:09 AM IST
കാ​സ​ർ​ഗോ​ഡ്: കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം.​എ.​ബേ​ബി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി രാ​ഷ്ട്രീ​യ​രം​ഗ​ത്തേ​ക്ക് കാ​ലെ​ടു​ത്തു​വ​ച്ച ഉ​ണ്ണി​ത്താ​ന് പ​ക്ഷേ തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ൽ വി​ജ​യം അ​ന്യ​മാ​യി​രു​ന്നു. 2006-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ല​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നോ​ട് 10,055 വോ​ട്ടു​ക​ൾ​ക്കും 2016-ൽ ​കു​ണ്ട​റ​യി​ൽ 30,460 വോ​ട്ടു​ക​ൾ​ക്ക് ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യോ​ടും പ​രാ​ജ​യ​പ്പെ​ട്ടു. സി​പി​എ​മ്മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം സം​സ്ഥാ​ന​ത്തെ സു​ര​ക്ഷി​ത മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നാ​യി​രു​ന്നു കാ​സ​ർ​ഗോ​ഡ്. ക​ണ്ണൂ​രും വ​ട​ക​ര​യും പ​ല​വ​ട്ടം അ​വ​രെ കൈ​വി​ട്ട​പ്പോ​ഴും കാ​സ​ർ​ഗോ​ഡ് ചു​വ​പ്പ് മാ​യാ​തെ​ത​ന്നെ നി​ന്നു. തു​ട​ർ​ച്ച​യാ​യി എ​ട്ടു​ത​വ​ണ​യാ​ണ് സി​പി​എം ഇ​വി​ടെ വെ​ന്നി​ക്കൊ​ടി പാ​റി​ച്ചി​രു​ന്ന​ത്.