ക​ല്യോ​ട്ടെ കൊ​ടു​ങ്കാ​റ്റി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് സി​പി​എം
Friday, May 24, 2019 1:09 AM IST
കാ​സ​ർ​ഗോ​ഡ്: ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി വെ​ല്ലു​വി​ളി​ക​ളൊ​ന്നു​മി​ല്ലാ​തെ എ​ൽ​ഡി​എ​ഫി​ന് ഈ​സി വാ​ക്കോ​വ​ർ ന​ൽ​കി​വ​രു​ന്ന മ​ണ്ഡ​ല​മാ​യി​രു​ന്നു കാ​സ​ർ​ഗോ​ഡ്. സ്ഥാ​നാ​ർ​ഥി​പ്ര​ഖ്യാ​പ​ന​മൊ​ക്കെ ഔ​ദ്യോ​ഗി​ക​മാ​യി ന​ട​ക്കു​ന്ന​തി​നു​മു​ന്പു​ത​ന്നെ കെ.​പി.​സ​തീ​ഷ്ച​ന്ദ്ര​നെ​പ്പോ​ലെ ക​രു​ത്ത​നാ​യ ഒ​രു നേ​താ​വി​നെ സി​പി​എം നേ​തൃ​ത്വം ക​ള​ത്തി​ലി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ മു​ന്നി​ൽ ഒ​രൊ​റ്റ ല​ക്ഷ്യം മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് കു​റ​ഞ്ഞ​തി​ന്‍റെ ക്ഷീ​ണം തീ​ർ​ക്കു​ന്ന ത​ര​ത്തി​ൽ മൃ​ഗീ​യ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യു​ള്ള ജ​യം. സാ​ഹ​ച​ര്യ​ങ്ങ​ളെ​ല്ലാം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ൽ ഗ്രൂ​പ്പ് പോ​ര് അ​തി​ന്‍റെ മൂ​ർ​ധ​ന്യ​ത്തി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലി​നെ​തി​രേ നേ​താ​ക്ക​ൾ പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്നു. ചെ​ർ​ക്ക​ളം അ​ബ്ദു​ള്ള എ​ന്ന അ​തി​കാ​യ​ന്‍റെ വി​യോ​ഗം യു​ഡി​എ​ഫ് മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചു.
എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​ഞ്ഞ​ത് വ​ള​രെ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 17ന് ​പെ​രി​യ ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ദാ​രു​ണ​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം കോ​ൺ​ഗ്ര​സി​നെ പ​തി​വ് ആ​ല​സ്യ​ത്തി​ൽ​നി​ന്നും ഉ​ണ​ർ​ത്തി. ഉ​ദു​മ എം​എ​ൽ​എ കെ.​കു​ഞ്ഞി​രാ​മ​ൻ, മു​ൻ എം​എ​ൽ​എ കെ.​വി.​കു​ഞ്ഞി​രാ​മ​ൻ, ഉ​ദു​മ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​മ​ണി​ക​ണ്ഠ​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എ​ൻ.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ​ല്ലാം പ്ര​തി​ക്കൂ​ട്ടി​ലാ​യ​തോ​ടെ സി​പി​എം നേ​തൃ​ത്വം പ്ര​തി​രോ​ധ​ത്തി​ലാ​യി.
ഭി​ന്ന​ത​ക​ളെ​ല്ലാം മ​റ​ന്ന് ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങാ​ൻ കോ​ൺ​ഗ്ര​സി​നെ ഈ ​സം​ഭ​വം സ​ഹാ​യി​ച്ചു. സം​ഭ​വം ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ ച​ർ​ച്ചാ​വി​ഷ​യ​മാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി അ​ട​ക്ക​മു​ള്ള​വ​ർ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മു​ൻ എം​പി ഐ.​രാ​മ​റാ​യി​യു​ടെ മ​ക​നും കെ​പി​സി​സി അം​ഗ​വു​മാ​യ എ.​സു​ബ്ബ​യ്യ​റൈ​യു​ടെ പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. മം​ഗ​ളു​രു​വി​ലെ അ​ഭി​ഭാ​ഷ​ക​നാ​യ സു​ബ്ബ​യ്യ​റൈ സ​ജീ​വ​രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​ന​ല്ലെ​ന്നും മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​ഗോ​ഡ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ൾ​ക്ക​പ്പു​റം സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും പാ​ർ​ട്ടി​യി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. അ​തി​നാ​ൽ സി​പി​എ​മ്മി​ന്‍റെ കൊ​ല​പാ​ത​ക​രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ക്കാ​ൻ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് ബോ​ധ്യം വ​ന്ന​പ്പോ​ൾ ന​റു​ക്കു വീ​ണ​ത് പാ​ർ​ട്ടി​യി​ലെ മി​ക​ച്ച പ്ര​സം​ഗ​ക​രി​ൽ ഒ​രാ​ളാ​യ കെ​പി​സി​സി വ​ക്താ​വ് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്. ഊ​ണും ഉ​റ​ക്ക​വു​മി​ല്ലാ​തെ ഓ​ടി​ന​ട​ന്ന് പ്ര​ചാ​ര​ണം ന​ട​ത്തി​യ ഉ​ണ്ണി​ത്താ​ന്‍റെ ക​ഠി​നാ​ധ്വാ​നം ഒ​ട്ടും പാ​ഴാ​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ട്രീ​യ​ത്തി​ലെ ത​ന്‍റെ ആ​ദ്യ​വി​ജ​യ​ത്തി​ന്‍റെ മ​ധു​രം തു​ളു​നാ​ട് അ​ദ്ദേ​ഹ​ത്തി​ന് സ​മ്മാ​നി​ച്ചു.