യു​ഡി​എ​ഫ് വി​ജ​യം 30 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം
Friday, May 24, 2019 1:09 AM IST
കാ​സ​ർ​ഗോ​ഡ്: 30 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ യു​ഡി​എ​ഫി​ന് സ്വ​പ്ന​സാ​ഫ​ല്യം പോ​ലൊ​രു വി​ജ​യം. 1971-ൽ ​ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് ആ​ദ്യ​മാ​യി കാ​സ​ർ​ഗോ​ഡ് ജ​യി​ക്കു​ന്ന​ത്. അ​ന്ന് ഇ.​കെ.​നാ​യ​നാ​രെ 28,404 വോ​ട്ടി​നാ​ണ് ക​ട​ന്ന​പ്പ​ള്ളി ത​റ​പ​റ്റി​ച്ച​ത്. 1977-ലും ​ക​ട​ന്ന​പ്പ​ള്ളി വി​ജ​യം ആ​വ​ർ​ത്തി​ച്ചു. എം. ​രാ​മ​ണ്ണ​റൈ​യെ 5042 വോ​ട്ടു​ക​ൾ​ക്കാ​ണ് അ​ദ്ദേ​ഹം തോ​ൽ​പ്പി​ച്ച​ത്. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വ​ധ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ സ​ഹ​താ​പ​ത​രം​ഗം ആ​ഞ്ഞു​വീ​ശി​യ 1984-ലാ​ണ് അ​വ​സാ​ന​മാ​യി കോ​ൺ​ഗ്ര​സി​ന് ഇ​വി​ടെ​നി​ന്നു ജ​യി​ക്കാ​നാ​യ​ത്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഐ.​രാ​മ​റാ​യ് എ​ൽ​ഡി​എ​ഫി​ലെ ഇ. ​ബാ​ലാ​ന​ന്ദ​നെ 11,369 വോ​ട്ടു​ക​ൾ​ക്കാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.