ക​ടി​ഞ്ഞി​മൂ​ല ജീ​വ​നം പാ​ർ​ക്കി​ൽ ജൈ​വ​വൈ​വി​ധ്യ​ദി​നം ആ​ച​രി​ച്ചു
Friday, May 24, 2019 1:09 AM IST
നീ​ലേ​ശ്വ​രം: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ടി​ഞ്ഞി​മൂ​ല ജീ​വ​നം പാ​ർ​ക്കി​ൽ ജി​ല്ലാ​ത​ല ജൈ​വ വൈ​വി​ധ്യ​ദി​നം ആ​ച​രി​ച്ചു. പ്രാ​ദേ​ശി​ക ക​ർ​ഷ​ക ശാ​സ്ത്ര​ജ്ഞ​ൻ പി.​വി.​ദി​വാ​ക​ര​ന്‍റെ ജീ​വ​നം ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​പാ​ടി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ആ​ർ.​വീ​ണാ​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത കേ​ര​ള മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​പി.​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജ് ഫാം ​സൂ​പ്ര​ണ്ട് പി.​വി.​സു​രേ​ന്ദ്ര​ൻ, കാ​നാ​യി നാ​രാ​യ​ണ​ൻ വൈ​ദ്യ​ർ, പി.​വി.​ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ര​മ്യ ന​വീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് പു​ഴ​യോ​ര ക​ണ്ട​ൽ​വ​ത്ക​ര​ണം ഉ​ദ്ഘാ​ട​നം ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് അം​ഗം ഡോ.​ച​ന്ദ്ര​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു. ബേ​ക്ക​ൽ ഗ​വ. ഫി​ഷ​റീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ട​ൽ​ചെ​ടി​ക​ൾ ന​ട്ടു. കൂ​ൺ​കൃ​ഷി, ഗ്രാ​ഫ്റ്റിം​ഗ്, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, മു​ത്ത് കൃ​ഷി, ക​മ്പോ​സ്റ്റ് നി​ർ​മാ​ണം എ​ന്നി​വ​യി​ൽ പി.​വി.​ദി​വാ​ക​ര​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി.