കാ​രു​ണ്യ​ ത​ണ​ലൊ​രു​ക്കി ന​ന്മ​മ​രം കൂ​ട്ടാ​യ്മ
Friday, May 24, 2019 1:09 AM IST
ചെ​റു​വ​ത്തൂ​ർ: കാ​ൽപ്പ​ന്തു​ക​ളി​യു​ടെ സം​ഘാ​ട​ന​ത്തി​ലൂ​ടെ നേ​ടി​യ അ​ര​ല​ക്ഷം രൂ​പ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി വി​നി​യോ​ഗി​ച്ച് കാ​രി​യി​ലെ ന​ന്മ​മ​രം വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ. ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച കാ​രി​യി​ലെ ന​ന്മ​മ​രം കൂ​ട്ടാ​യ്മ കാ​രി​യി​ലെ എ.​കെ. പ്ര​സാ​ദി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യാ​ണ് ഒ​രു​മി​ച്ചു ചേ​ർ​ന്ന് ദ്വി​ദി​ന ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച് തു​ക സ​മാ​ഹ​രി​ച്ച​ത്. കാ​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ര ല​ക്ഷം​രൂ​പ പ്ര​സാ​ദി​ന്‍റെ കു​ടും​ബ​ത്തി​ന് ടി.​വി. രാ​ജേ​ഷ് എം​എ​ൽ​എ കൈ​മാ​റി. കെ. ​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ധ​വ​ൻ മ​ണി​യ​റ അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. പ്ര​മീ​ള, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, ഒ.​വി.​നാ​രാ​യ​ണ​ൻ, വി.​സു​രേ​ഷ്,സ​ജ​യ​ൻ അ​ഞ്ചി​ൽ, ടി.​ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.