അ​ഭി​രാ​മി​യു​ടേ​ത് അ​ഭി​മാ​ന മാതൃക
Friday, May 24, 2019 1:09 AM IST
മാ​ലോം: ക​ള​ഞ്ഞു​കി​ട്ടി​യ 19,910 രൂ​പ ഉ​ട​മ​സ്ഥ​നെ ഏ​ല്പി​ച്ചു വി​ദ്യാ​ർ​ഥി​നി മാ​തൃ​ക​യാ​യി. കു​റ്റി​ത്താ​ന്നി ഒ​റ്റ​ക്ക​വു​ങ്ങ് കോ​ള​നി​യി​ലെ അ​ഭി​രാ​മി​യാ​ണ് മാ​തൃ​കാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
റോ​ഡി​ൽ​നി​ന്ന് ക​ള​ഞ്ഞു​കി​ട്ടി​യ പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് കി​ട്ടി​യ വി​വ​രം ചി​റ്റാ​രി​ക്കാ​ൽ എ​സ്ഐ കെ.​വി. ഉ​മേ​ശ​നെ വി​ളി​ച്ച് ഇ​വ​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ഴ്സി​ന്‍റെ ഉ​ട​മ കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി എ. ​ഉ​മേ​ഷി​നെ ക​ണ്ടെ​ത്തി ന​ൽ​കു​ക​യാ​യി​രു​ന്നു.
മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് അ​ഭി​രാ​മി.
ചെ​റി​യ പ്രാ​യ​ത്തി​ൽ​ത​ന്നെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ അ​ഭി​രാ​മി​ക്ക് അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കു​മെ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​വി.​ഉ​മേ​ശ​ൻ പ​റ​ഞ്ഞു.