രാജ്മോഹൻ ഉണ്ണിത്താൻ: താരപ്രഭയോടെ വന്നു; ച​രി​ത്രം മാ​യ്‌​ച്ചെ​ടു​ത്തു
Friday, May 24, 2019 1:26 AM IST
ശ്രീജിത്ത് കൃഷ്ണൻ

കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ ആ​ധി​കാ​രി​ക​മാ​യ വി​ജ​യം​കൊ​ണ്ട് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ മാ​യ്ച്ചു​ക​ള​ഞ്ഞ​ത് ര​ണ്ടു ച​രി​ത്ര​ങ്ങ​ളെ​യാ​ണ്. ഒ​ന്നാ​മ​ത്തേ​ത് മു​പ്പ​തു​വ​ര്‍​ഷ​മാ​യി അ​രി​വാ​ള്‍ ചു​റ്റി​ക ന​ക്ഷ​ത്രം ചി​ഹ്ന​ത്തി​ല​ല്ലാ​തെ ഒ​രു സ്ഥാ​നാ​ര്‍​ഥി​യും ജ​യി​ച്ചി​ട്ടി​ല്ലെ​ന്ന കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്രം. ര​ണ്ടാ​മ​ത്, എ​ല്ലാ അ​ര്‍​ഹ​ത​യു​മു​ണ്ടാ​യി​ട്ടും അ​മ്പ​തു​വ​ര്‍​ഷ​ത്തെ രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ല്‍ ഒ​രു പ​ഞ്ചാ​യ​ത്ത് അം​ഗം പോ​ലും ആ​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന സ്വ​ന്തം ജീ​വ​ച​രി​ത്രം.

വി​ജ​യ​സാ​ധ്യ​ത​യു​ള്ള ഒ​ന്നി​ലേ​റെ മ​ണ്ഡ​ല​ങ്ങ​ളി​ലെ സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​ശേ​ഷം ഒ​ടു​വി​ല്‍ ഗ്രൂ​പ്പു​ക​ളു​ടെ വീ​തം​വ​യ്പി​ലും മ​റ്റും പെ​ട്ട് എ​ല്ലാ​യി​ട​ത്തു​നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യോ തോ​ല്‍​വി ഉ​റ​പ്പാ​യ ഇ​ട​തു​കോ​ട്ട​ക​ളി​ലൊ​ന്നി​ലേ​ക്ക് ചാ​വേ​റാ​യി അ​യ​ക്ക​പ്പെ​ടു​ക​യോ ചെ​യ്യ​പ്പെ​ടു​ക എ​ന്ന ത​ന്‍റെ സ്ഥി​രം ന​ഷ്ട​ജാ​ത​ക​ത്തി​ന്‍റെ തി​ര​ക്ക​ഥ വീ​ണ്ടും ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ന്ന​തി​ന്‍റെ മ​ണ​മ​ടി​ച്ചി​രു​ന്ന​താ​ണ് ഇ​ത്ത​വ​ണ​യും. വ​ട​ക​ര​യി​ലേ​ക്കു പ​രി​ഗ​ണി​ച്ച് ഒ​ടു​വി​ല്‍ കാ​സ​ര്‍​ഗോ​ട്ടേ​ക്ക് അ​യ​യ്ക്ക​പ്പെ​ടു​മ്പോ​ള്‍ വ​റ​ച​ട്ടി​യി​ല്‍ നി​ന്ന് എ​രി​തീ​യി​ലേ​ക്കു​ള്ള മാ​റ്റ​മ​ല്ലാ​തെ മ​റ്റൊ​ന്നും പ്ര​തീ​ക്ഷി​ച്ച​തു​മി​ല്ല രാ​ഷ്ട്രീ​യ​നി​രീ​ക്ഷ​ക​ര്‍. എ​ന്നാ​ല്‍ എ​ല്ലാ​ത്തി​നും അ​തി​ന്‍റെ​താ​യ സ​മ​യ​മു​ണ്ടെ​ന്ന സി​നി​മാ​വാ​ച​ക​ത്തെ അ​ന്വ​ര്‍​ഥ​മാ​ക്കി ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​ക്കു​യ​രു​ക​യാ​യി​രു​ന്നു ഇ​ക്കു​റി ഉ​ണ്ണി​ത്താ​ന്‍.

സി​നി​മ​യി​ലെ താ​ര​ത്തി​ള​ക്കം കൊ​ണ്ട് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങു​ന്ന എ​ത്ര​യോ പേ​രു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​തി​നി​ട​യി​ല്‍ രാ​ഷ്ട്രീ​യ​ത്തി​ലെ താ​ര​ത്തി​ള​ക്കം ക​ണ്ട് സി​നി​മാ​ക്കാ​ര്‍ വി​ളി​ച്ചു​വ​രു​ത്തി ന​ട​നാ​ക്കി​യ ആ​ദ്യ​ത്തെ ആ​ള്‍ രാ​ജ്‌​മോ​ഹ​ന്‍ ആ​ണെ​ന്ന് സം​ശ​യ​മി​ല്ലാ​തെ പ​റ​യാം. കോ​ണ്‍​ഗ്ര​സി​ലെ ഗ്രൂ​പ്പ് രാ​ഷ്ട്രീ​യം കൊ​ടി​കു​ത്തി​വാ​ഴു​ന്ന കാ​ല​ത്ത് കെ .​ക​രു​ണാ​ക​ര​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​ശ്വ​സ്ത​നും ഐ ​ഗ്രൂ​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വ​ക്താ​വു​മാ​യി അ​ന്ന​ത്തെ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ല്‍ തി​ള​ങ്ങു​ക​യും പി​ന്നീ​ട് ക​ളി​ച്ചു ക​ളി​ച്ച് ക​ള​ത്തി​നു പു​റ​ത്തു​പോ​കാ​ന്‍ മു​ര​ളീ​ധ​ര​നും കൂ​ട്ട​രും തീ​രു​മാ​നി​ച്ച​പ്പോ​ള്‍ പാ​ര്‍​ട്ടി​യെ കൈ​വി​ട്ട ക​ളി​ക്ക് താ​നി​ല്ലെ​ന്നു പ​റ​ഞ്ഞ് സ്വ​യം വ​രി​ച്ച അ​നാ​ഥ​ത്വ​വു​മാ​യി മാ​റി​നി​ല്‍​ക്കു​ക​യും ചെ​യ്ത കാ​ല​ത്താ​ണ് സി​നി​മ​യി​ല്‍ ഒ​രു കൈ ​നോ​ക്കാ​നി​റ​ങ്ങി​യ​ത്. ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ഹി​റ്റാ​യ ടൈ​ഗ​റി​ല്‍ തു​ട​ങ്ങി നാ​ല​ഞ്ചു സി​നി​മ​ക​ളി​ല്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി. കേ​വ​ലം അ​തി​ഥി​താ​ര​മാ​യി ഒ​തു​ങ്ങാ​ന്‍ ത​നി​ക്കാ​വി​ല്ലെ​ന്ന് അ​വി​ടെ​യും തെ​ളി​യി​ച്ചു. സി​നി​മാ​ബ​ന്ധ​ത്തി​ന്‍റെ പേ​രി​ല്‍ പി​ന്നീ​ട് ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യി.

കൊ​ല്ലം ജി​ല്ല​യി​ലെ കി​ളി​കൊ​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ കെ. ​ക​രു​ണാ​ക​ര​ന്‍റെ വി​ശ്വ​സ്ത ശി​ഷ്യ​ന്മാ​രി​ല്‍ ഒ​രാ​ളെ​ന്ന നി​ല​യി​ലാ​ണ് രാ​ഷ്ട്രീ​യ​രം​ഗ​ത്ത് മേ​ല്‍​വി​ലാ​സം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ത്. കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി​യും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ​പ്പോ​ള്‍ താ​ന്‍ അ​തു​വ​രെ വ​ഹി​ച്ചി​രു​ന്ന സേ​വാ​ദ​ള്‍ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​നം കൈ​മാ​റി​യ​ത് ഉ​ണ്ണി​ത്താ​നാ​ണ്.

പ​ക്ഷേ ത​ന്‍റെ പ്ര​താ​പ​കാ​ല​ത്ത് ഉ​ണ്ണി​ത്താ​ന് ഒ​രു സീ​റ്റ് നേ​ടി​ക്കൊ​ടു​ക്കാ​ന്‍ ലീ​ഡ​ര്‍​ക്ക് ക​ഴി​യാ​തെ​പോ​യി. പാ​ര്‍​ല​മെ​ന്‍റ​റി സ്ഥാ​നം മാ​ത്ര​മ​ല്ല രാ​ഷ്ട്രീ​യ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​നം എ​ന്ന വി​ശ്വാ​സ​ത്തോ​ടെ അ​ക്കാ​ല​ത്ത് ഉ​ണ്ണി​ത്താ​നും മു​ന്നോ​ട്ടു​പോ​യി. പ​ക്ഷേ കാ​ല​മേ​റെ ക​ഴി​ഞ്ഞി​ട്ടും സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണി​ല്‍ ഒ​ന്നു​മാ​വാ​ന്‍ ക​ഴി​യാ​ഞ്ഞ​ത് നി​രാ​ശ​യാ​യി. എ​ന്നി​ട്ടും ആ​വേ​ശ​മൊ​ട്ടും ചോ​ര്‍​ന്നു​പോ​കാ​തെ സ്വ​ത​സി​ദ്ധ​മാ​യ പ്ര​സം​ഗ​ശൈ​ലി​യും പ്ര​വ​ര്‍​ത്ത​ന​ശൈ​ലി​യും കൊ​ണ്ട് പ്ര​വ​ര്‍​ത്ത​ക​രി​ല്‍​ക്കൂ​ടി ആ​വേ​ശം നി​റ​ച്ചു. ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍ രാ​ഷ്ട്രീ​യ​ച​ര്‍​ച്ച​ക​ളു​ടെ വേ​ദി​യാ​കു​ന്ന കാ​ല​മാ​യ​തോ​ടെ ആ ​രം​ഗ​ത്തും താ​ര​മാ​യി. എ​ത്ര പ്ര​തി​രോ​ധ​ത്തി​ലാ​കു​ന്ന വി​ഷ​യ​മാ​യാ​ലും കോ​ണ്‍​ഗ്ര​സി​നു വേ​ണ്ടി മു​ട്ടു​വി​റ​യ്ക്കാ​തെ നാ​ല​ക്ഷ​രം പ​റ​യ​ണ​മെ​ങ്കി​ല്‍ ഉ​ണ്ണി​ത്താ​ന്‍ വേ​ണ​മെ​ന്ന നി​ല​യാ​യി.

ലീ​ഡ​റു​ടെ പ്ര​താ​പ​കാ​ല​ത്തി​നു​ശേ​ഷം ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​പ്പോ​ഴും എ​ഐ​സി​സി അം​ഗ​ത്വ​മ​ട​ക്കം ഉ​ണ്ണി​ത്താ​നെ തേ​ടി​യെ​ത്തി​യ​ത് കോ​ണ്‍​ഗ്ര​സി​ന് ഉ​ണ്ണി​ത്താ​നെ അ​ത്ര​മേ​ല്‍ ആ​വ​ശ്യ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ​യാ​യി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത് ഉ​ണ്ണി​ത്താ​ന്‍ പാ​ര്‍​ട്ടി വി​ട്ടു​പോ​യേ​ക്കു​മെ​ന്ന ശ്രു​തി പ​ര​ന്ന​പ്പോ​ഴും കോ​ണ്‍​ഗ്ര​സി​ന് ഉ​ണ്ണി​ത്താ​നേ​യും ഉ​ണ്ണി​ത്താ​ന് കോ​ണ്‍​ഗ്ര​സി​നേ​യും സം​ശ​യ​ലേ​ശ​മ​ന്യേ വി​ശ്വാ​സ​മാ​യി​രു​ന്നു. കി​ട്ടാ​വു​ന്ന എ​ല്ലാ വേ​ദി​ക​ളി​ലും പാ​ര്‍​ട്ടി​ക്കു വേ​ണ്ടി ഘോ​ര​ഘോ​രം ശ​ബ്ദി​ക്കു​ന്ന ആ ​നാ​വി​നെ പി​ടി​ച്ചു​കെ​ട്ടാ​നു​ദ്ദേ​ശി​ച്ച് എ​തി​രാ​ളി​ക​ളൊ​രു​ക്കി​യ അ​പ​വാ​ദ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ ച​ക്ര​വ്യൂ​ഹ​വും ല​ക്ഷ്യം ക​ണ്ടി​ല്ല.

കാ​സ​ര്‍​ഗോ​ഡി​ന് ഇ​നി ഉ​ണ്ണി​ത്താ​ന്‍റെ കാ​ല​മാ​ണ്. കേ​ര​ള​ത്തി​ല​ങ്ങോ​ള​മു​ള്ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ല​വ​ട്ടം ആ​ഗ്ര​ഹി​ച്ചു​പോ​യി​ട്ടു​ള്ളൊ​രു നേ​താ​വ് ഇ​നി കാ​സ​ര്‍​ഗോ​ഡി​ന് സ്വ​ന്ത​മാ​കു​ക​യാ​ണ്. എ​ടു​ത്തു​പ​റ​യാ​ന്‍ ത​ല​യെ​ടു​പ്പു​ള്ള ഒ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ പേ​ര് ചോ​ദി​ച്ചാ​ല്‍ ഏ​റെ ആ​ലോ​ചി​ക്കേ​ണ്ടി​വ​രു​ന്ന കാ​സ​ര്‍​ഗോ​ട്ടെ കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് ഒ​രു നേ​താ​വി​നെ കി​ട്ടി​യി​രി​ക്കു​ന്നു. അ​തും ചെ​റു​പ്പ​ക്കാ​രാ​യ ര​ണ്ട് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ക്രൂ​ര​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട​തി​ന്‍റെ മു​റി​പ്പാ​ടു​ക​ള്‍ മ​ന​സില്‍ നീ​റു​ന്ന കാ​ല​ത്ത്. ഇ​നി ഉ​ണ്ണി​ത്താ​ന്‍റേ​യും കാ​സ​ര്‍​ഗോ​ഡി​ന്‍റേ​യും അ​വ​സ​ര​മാ​ണ്. ഇ​ത്ര​യും നാ​ള്‍ നി​ഷേ​ധി​ക്ക​പ്പെ​ട്ട പാ​ര്‍​ല​മെ​ന്‍ററി സ്ഥാ​നം കാ​ലം പ​ലി​ശ തീ​ര്‍​ത്ത് കൈ​യി​ല്‍ നല്കുന്പോൾ ത​ന്നി​ല്‍ വി​ശ്വാ​സ​മ​ര്‍​പ്പി​ച്ച് കാ​ത്തി​രി​ക്കു​ന്ന ഒ​രു നാ​ടി​ന്‍റെ മ​ന​സു​നി​റ​യെ തി​രി​ച്ചു​കൊ​ടു​ക്കാ​നു​ള്ള അ​വ​സ​രം. അ​തും അ​വ​സ​ര​ങ്ങ​ളു​ടെ ഒ​ട്ടേ​റെ ലാ​സ്റ്റ് ബ​സു​ക​ള്‍ വെ​റു​തേ ക​ട​ന്നു​പോ​കു​ന്ന​ത് കാ​ല​ങ്ങ​ളാ​യി നോ​ക്കി​നി​ല്‍​ക്കേ​ണ്ടി​വ​ന്ന ഒ​രു നാ​ടി​ന്.