വി​ജ​യം ക​ല്യോ​ട്ടെ ര​ക്ത​സാ​ക്ഷിക​ൾ​ക്ക് സ​മ​ർ​പ്പി​ക്കു​ന്നു: രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ
Friday, May 24, 2019 1:26 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ക​ല്യോ​ട്ടെ ര​ക്ത​സാ​ക്ഷി​ക​ളാ​യ ശ​ര​ത് ലാ​ലി​നും കൃ​പേ​ഷി​നും സ​മ​ർ​പ്പി​ക്കു​ന്ന​താ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ. പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജി​ൽ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.യു​ഡി​എ​ഫി​ലെ മു​ഖ്യ ഘ​ട​ക ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗി​ന്‍റെ നി​ല​പാ​ട് വി​ജ​യ​ത്തി​ന് വി​ല​മ​തി​ക്കാ​നാ​വാ​ത്ത​താ​യി. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യ​ത്. അ​തേ സ​മ​യം കൊ​ല​പാ​ത​ക രാ​ഷ്‌​ട്രീ​യ​ത്തി​നെ​തി​രെ​യു​ള്ള താ​ക്കീ​തു​മാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സി​പി​എം എ​ന്ന പാ​ർ​ട്ടി ത​ന്നെ​യി​ല്ലാ​താ​യി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​തി​ന് ഏ​ക കാ​ര​ണ​ക്കാ​ര​ൻ. പാ​ർ​ട്ടി​യു​ടെ പേ​രു​പോ​ലും നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി വ്ര​ത​മെ​ടു​ത്ത് ശ​ബ​രി​മ​ല​യി​ൽ പോ​യി അ​പ​രാ​ധം ഏ​റ്റു​പ​റ​യ​ണ​മെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.