ബൈ​ക്കി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു
Friday, May 24, 2019 10:45 PM IST
ബ​ദി​യ​ഡു​ക്ക: നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ബൈ​ക്കി​ല്‍​നി​ന്നും തെ​റി​ച്ചു​വീ​ണ് ബി​എ​സ്എ​ന്‍​എ​ല്‍ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. പെ​ര്‍​ള വാ​ണി​ന​ഗ​ര്‍ സ്വ​ദേ​ശി​യും ക​ന്യ​പ്പാ​ടി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ ചോ​മ നാ​യ​ക്(54)​ആ​ണ് മ​രി​ച്ച​ത്. ബി​എ​സ്എ​ന്‍​എ​ല്‍ ടെ​ക്നീ​ഷ്യ​നാ​യി​രു​ന്നു.​ജോ​ലി​ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ബ​ദി​യ​ഡു​ക്ക ചെ​ന്നാ​ര്‍​ക്ക​ട്ട​യി​ല്‍ വ​ച്ച് നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട് ബൈ​ക്കി​ല്‍​നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ചോ​മ​നാ​യ​ക്കി​നെ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍​ത​ന്നെ കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ഞ്ഞ നാ​യ​ക്ക്-​സീ​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: കു​സു​മ. മ​ക്ക​ള്‍: മ​മ​ത, ജ​ഗ​ദീ​ഷ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഈ​ശ്വ​ര, ഗോ​വി​ന്ദ , വി​ശ്വ​നാ​ഥ്, ച​ന്ദ്ര​ശേ​ഖ​ര, ശേ​ഷു, ശാ​ര​ദ, ല​ളി​ത.