വെ​ള്ള​മി​ല്ല, തു​ള്ളി​പോ​ലും
Saturday, May 25, 2019 1:40 AM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​വു​ന്ത​ല കോ​ള​നി​യി​ലും കൊ​ള​ത്തു​കാ​ട് കോ​ള​നി​യി​ലും കു​ടി​വെ​ള്ള​മെ​ത്തി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ ഇ​വി​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ടി​വെ​ള്ള വി​ത​ര​ണം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ കോ​ള​നി​ക​ളി​ല്‍ ജ​ല വി​ത​ര​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ര​ണ്ട് കോ​ള​നി​ക​ളി​ലാ​യി നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. വെ​ള്ള​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് 2016ല്‍ ​കാ​വു​ന്ത​ല പ​ട്ടി​ക​വ​ര്‍​ഗ​കോ​ള​നി​യി​ൽ 40.50 ല​ക്ഷം രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​യും കൊ​ള​ത്തു​കാ​ട് പ​ട്ടി​കവ​ര്‍​ഗ കോ​ള​നി​യി​ല്‍ 24.75 ല​ക്ഷം രൂ​പ​യു​ടെ കു​ടി​വെ​ള്ള പ​ദ്ധ​തി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​ത്. പ​ക്ഷെ പ​ണം അ​നു​വ​ദി​ച്ച​ത​ല്ലാ​തെ കൊ​ല്ലം മൂ​ന്നു പി​ന്നി​ട്ടി​ട്ടും പ​ദ്ധ​തി മാ​ത്രം ന​ട​പ്പി​ലാ​യി​ല്ല. കു​ടി​വെ​ള്ള ക്ഷാ​മം അ​ങ്ങേ​യ​റ്റം രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്തി​ലെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ചി​ല​ര്‍​ക്കു മാ​ത്ര​മാ​ണെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ ന​ട​ത്തി. സ​ന്ദീ​പ് നെ​ല്ലി​ക്കാ​ട്ട്, എ​സ്.​എ.​ജി​ജി​മോ​ന്‍, മോ​ഹ​ന​ന്‍, ച​ന്ദ്ര​ബാ​ബു, ശ​ശി കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ടി​വെ​ള്ള​ത്തി​ൽ രാ​ഷ്ട്രീ​യ​മി​ല്ല: വൈ​സ്പ്ര​സി​ഡ​ന്‍റ്

ഏ​റ്റ​വും കാ​ര്യ​ക്ഷ​മ​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്താ​ണ് വെ​സ്റ്റ് എ​ളേ​രി​യെ​ന്ന് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​കെ.​സു​കു​മാ​ര​ൻ പ​റ​ഞ്ഞു.

ദി​വ​സ​വും ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി 40,000 ലി​റ്റ​ര്‍ ജ​ലം വി​ത​ര​ണം ചെ​യ്യു​ന്നു. എ​ന്നാ​ല്‍ വേ​ന​ല്‍ ക​ടു​ത്ത​ത​തോ​ടെ ആ​വ​ശ്യ​ക്കാ​ര്‍ വ​ര്‍​ധി​ച്ച​തു​മൂ​ലം എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ഓ​ടി​യെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​ത് ചി​ല പ്ര​ദേ​ശ​ങ്ങ​ളെ ബാ​ധി​ച്ചു എ​ന്ന​താ​ണ് സ​ത്യം. രാ​ഷ്ട്രീ​യം നോ​ക്കി ഇ​തു​വ​രെ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് വെ​ള്ള​ത്തി​നു​ള്ള സ്രോ​ത​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ത്തി​ലാ​ണ്. കു​ടി​വെ​ള്ള സ്രോ​ത​സി​നു​ള്ള സ്ഥ​ലം സ്വ​കാ​ര്യ വ്യ​ക്തി ആ​ധാ​രം ചെ​യ്തു ത​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.