ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​നാ​ച​ര​ണം: ക്വി​സ് മ​ത്സ​രം 29ന്
Saturday, May 25, 2019 1:40 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ലോ​ക ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ്, എ​ഫ്എ​സ്എ​സ്എ​ഐ, എ​ന്‍​എ​ച്ച്എം എ​ന്നി​വ സം​യു​ക്ത​മാ​യി പ്ല​സ് വ​ണ്‍, പ്ല​സ്ടു, ഡി​ഗ്രി, പി​ജി ത​ല​ത്തി​ല്‍ പ​ഠി​ക്കു​ന്ന 23 വ​യ​സ് ക​ഴി​യാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 29ന് ​ജി​ല്ലാ​ത​ല ക്വി​സ് മ​ത്സ​രം ന​ട​ത്തും. കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ലാ​ണ് മ​ത്സ​രം. ര​ണ്ടു​പേ​ര​ട​ങ്ങു​ന്ന ടീം ​ആ​യി മ​ത്സ​രി​ക്കാം. മ​ത്സ​ര​വി​ജ​യി​ക​ള്‍​ക്ക് 5000, 2000, 1500 രൂ​പ വീ​തം ക്യാ​ഷ്‌​പ്രൈ​സ് ല​ഭി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ സ്‌​കൂ​ള്‍, കോ​ള​ജ് അ​ധി​കൃ​ത​രു​ടെ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണം. സ്വ​ത​ന്ത്ര​രാ​യി മ​ത്സ​രി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ധാ​ര്‍/​ഇ​ല​ക്ഷ​ന്‍ ഐ​ഡി/​ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ല്‍ രേ​ഖ ഹാ​ജ​രാ​ക്ക​ണം. ര​ജി​സ്‌​ട്രേ​ഷ​ന് വ​രു​മ്പോ​ള്‍ ഒ​രു ഫോ​ട്ടോ​കൂ​ടി കൊ​ണ്ടു​വ​ര​ണം. ആ​രോ​ഗ്യം, ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള​ള വി​ഷ​യ​ങ്ങ​ളാ​യി​രി​ക്കും പ്ര​ധാ​ന​മാ​യും ക്വി​സ് മ​ത്സ​ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത്.
ജി​ല്ലാ​ത​ല വി​ജ​യി​ക​ള്‍​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 29 ന​കം foodquiz [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. ഫോ​ണ്‍: 04994-256257, 9946105789.