പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സി​ന് എ​ക്സ​ല​ൻ​സി പു​ര​സ്കാ​രം
Saturday, May 25, 2019 1:40 AM IST
പാ​ലാ​വ​യ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പറേ​റ്റ് എ​ജ്യുക്കേ​ഷ​ണ​ൽ എ​ക്സ​ല​ൻ​സി പു​ര​സ്കാ​രം പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ളി​ന് സ​മ്മാ​നി​ച്ചു. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ടി​ൽ​നി​ന്ന് സ്കൂ​ൾ മാ​നേ​ജ​ർ ഡോ.​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ പു​ര​സ്കാ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി.
ഇ​ക്ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 112 വി​ദ്യാ​ർ​ഥി​ക​ളും വി​ജ​യി​ക്കു​ക​യും 26 കു​ട്ടി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ക്കു​ക​യും ചെ​യ്തു. ര​സ​ത​ന്ത്രം, ഹി​ന്ദി, ഐ​ടി വി​ഷ​യ​ങ്ങ​ളി​ൽ അ​തി​രൂ​പ​ത ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ എ ​പ്ല​സ് നേ​ടി​യ​തി​നു​ള്ള പു​ര​സ്കാ​ര​വും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ യു​എ​സ്എ​സ് പ​രീ​ക്ഷ​യി​ൽ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​തി​നു​ള്ള അ​തി​രൂ​പ​ത ത​ല പു​ര​സ്കാ​ര​വും സെ​ന്‍റ് ജോ​ൺ​സി​ന് ല​ഭി​ച്ചു.