പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്രോ​ത്സാ​ഹ​ന ധ​ന​സ​ഹാ​യം
Saturday, May 25, 2019 1:40 AM IST
കാ​സ​ർ​ഗോ​ഡ്: 2018-19 അ​ധ്യ​യ​ന​വ​ര്‍​ഷം ജി​ല്ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പ​രീ​ക്ഷ​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന ഗ്രേ​ഡ് ല​ഭി​ച്ച പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പ് പ്രോ​ത്‌​സാ​ഹ​ന ധ​ന​സ​ഹാ​യം ന​ല്‍​കു​ന്നു. എ​സ്എ​സ്എ​ല്‍​സി​ക്ക് നാ​ല് സി ​ഗ്രേ​ഡും അ​തി​നു​മു​ക​ളി​ലും പ്ല​സ്ടു​വി​ന് ര​ണ്ടു സി ​ഗ്രേ​ഡും അ​തി​നു​മു​ക​ളി​ലും ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ന് 60 ശ​ത​മാ​ന​ത്തി​നും മു​ക​ളി​ലും മാ​ര്‍​ക്ക് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍​ക്കാ​ണ് ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​ത്. 2018-19 അ​ധ്യ​യ​ന​വ​ര്‍​ഷം എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, ഡി​ഗ്രി, പി​ജി പ​രീ​ക്ഷ ആ​ദ്യ​ത​വ​ണ​യെ​ഴു​തി വി​ജ​യി​ച്ച ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ഠി​ച്ച​വ​രും ധ​ന​സ​ഹാ​യ​ത്തി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​രു​മാ​യ പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ർ​ഥി​ക​ള്‍ നി​ശ്ചി​ത അ​പേ​ക്ഷാ​ഫോ​റ​ത്തി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, മാ​ര്‍​ക്ക് ലി​സ്റ്റ്, ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ദേ​ശ​സാ​ത്കൃ​ത ബാ​ങ്ക് പാ​സ് ബു​ക്ക്, ആ​ധാ​ര്‍ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് സ​ഹി​തം കാ​സ​ര്‍​ഗോ​ഡ് ട്രൈ​ബ​ല്‍ ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ലോ പ​ന​ത്ത​ടി, കാ​സ​ര്‍​ഗോ​ഡ്, എ​ന്‍​മ​ക​ജെ, നീ​ലേ​ശ്വ​രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട്രൈ​ബ​ല്‍ എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സു​ക​ളി​ലോ ജൂ​ണ്‍ 15 ന​കം സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ൺ: 04994 255466.