അ​ധ്യാ​പ​ക ഒ​ഴി​വ്
Saturday, May 25, 2019 1:42 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള ബ​ദി​യ​ഡു​ക്ക പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലും കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള വി​ദ്യാ​ന​ഗ​ര്‍, അ​ണ​ങ്കൂ​ര്‍ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ലും അ​ന്തേ​വാ​സി​ക​ള്‍​ക്ക് ട്യൂ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് 27 ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​രെ ഓ​ണ​റേ​റി​യം വ്യ​വ​സ്ഥ​യി​ല്‍ നി​യ​മി​ക്കു​ന്നു. ഒ​രു ഹോ​സ്റ്റ​ലി​ല്‍ യു​പി ത​ല​ത്തി​ല്‍ മൂ​ന്നും ഹൈ​സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ആ​റു പേ​രെ​യു​മാ​ണ് നി​യ​മി​ക്കു​ന്ന​ത്. ഹൈ​സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ ബി​എ​ഡ് യോ​ഗ്യ​ത ഉ​ള്ള​വ​രെ​യും യു​പി ത​ല​ത്തി​ല്‍ ടി​ടി​സി യോ​ഗ്യ​ത​യു​ള്ള​വ​രെ​യു​മാ​ണ് നി​യ​മി​ക്കു​ക. പെ​ന്‍​ഷ​ന്‍​പ​റ്റി​യ അ​ധ്യാ​പ​ക​ര്‍, തൊ​ഴി​ല്‍​ര​ഹി​ത​രാ​യ ബി​രു​ദ, പി​ജി യോ​ഗ്യ​ത​യു​ള്ള​വ​ര്‍ എ​ന്നി​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. ഹോ​സ്റ്റ​ലി​ന്‍റെ പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കും. ഹൈ​സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ക​ണ​ക്ക്, ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ്, നാ​ച്ചു​റ​ല്‍ സ​യ​ന്‍​സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, സോ​ഷ്യ​ല്‍ സ്റ്റ​ഡീ​സ് വി​ഷ​ങ്ങ​ള്‍​ക്കാ​ണ് ട്യൂ​ഷ​ന്‍ ന​ല്‍​കേ​ണ്ട​ത്. ഹൈ​സ്‌​കൂ​ള്‍ ത​ല​ത്തി​ല്‍ ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്ക് 4,000 രൂ​പ​യും യു​പി ത​ല​ത്തി​ല്‍ 3,000 രൂ​പ​യും പ്ര​തി​മാ​സ ഓ​ണ​റേ​റി​യം ല​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വെ​ള്ള​ക്ക​ട​ലാ​സി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ബ​യോ​ഡാ​റ്റ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം 28 ന​കം വി​ദ്യാ​ന​ഗ​ര്‍ സ്‌​കൗ​ട്ട് ഭ​വ​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ നേ​രി​ട്ട് എ​ത്തി​ക്ക​ണം.

ബ​ളാം​തോ​ട്: ജി​എ​ച്ച്എ​സ് എ​സി​ൽ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഹി​ന്ദി, ഗ​ണി​തം, നാ​ച്ച്വ​റ​ല്‍ സ​യ​ന്‍​സ്, ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കും. അ​ഭി​മു​ഖം 28ന് ​രാ​വി​ലെ പ​ത്തി​ന് സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തും.

ഉ​ദു​മ: ജി​എ​ച്ച്എ​സ്എ​സി​ൽ പ്ല​സ്ടു വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ് (സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍), മ​ല​യാ​ളം (സീ​നി​യ​ര്‍), കൊ​മേ​ഴ്സ് (സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍), കെ​മി​സ്ട്രി (സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍), ഗ​ണി​തം (സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍), ബോ​ട്ട​ണി (ജൂ​ണി​യ​ര്‍) എ​ന്നീ ഒ​ഴി​വു​ക​ള്‍ ഉ​ണ്ട്. അ​ഭി​മു​ഖം 29ന് ​രാ​വി​ലെ 10 ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തും.

മ​ഞ്ചേ​ശ്വ​രം: ജി​പി​എം ഗ​വ. കോ​ള​ജി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ ആ​വ​ശ്യ​മു​ണ്ട്. 27ന് ​രാ​വി​ലെ 11 ന് ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, മാ​ത്ത​മാ​റ്റി​ക്‌​സ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് വി​ഷ​യ​ത്തി​ലു​ള്ള അ​ഭി​മു​ഖ​വും 28ന് ​രാ​വി​ലെ 11 ന് ​ക​ന്ന​ഡ വി​ഷ​യ​ത്തി​ലു​ള്ള അ​ഭി​മു​ഖ​വും ന​ട​ത്തും. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ 55 ശ​ത​മാ​ന​ത്തി​ല്‍ കു​റ​യാ​ത്ത മാ​ര്‍​ക്കോ​ടു​കൂ​ടി ബി​രു​ദാ​ന്ത​ര ബി​രു​ദ​വും നാ​ഷ​ണ​ല്‍ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റും ആ​ണ് യോ​ഗ്യ​ത. നെ​റ്റ് പാ​സാ​യ​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ 55 ശ​ത​മാ​നം മാ​ര്‍​ക്കു​ള​ള​വ​രെ​യും പ​രി​ഗ​ണി​ക്കും. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ പേ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.