ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ റേ​ഷ​ന്‍ കാ​ര്‍​ഡ് വി​ത​ര​ണം
Saturday, May 25, 2019 1:42 AM IST
കാ​ഞ്ഞ​ങ്ങാ​ട്: 2018 ജൂ​ണ്‍ 25 മു​ത​ല്‍ 2019 മേ​യ് 20 വ​രെ ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ നേ​രി​ട്ടും ഓ​ണ്‍​ലൈ​ന്‍ മു​ഖേ​ന​യും പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍​ക്കും നി​ല​വി​ലു​ള്ള റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​നും ന​ല്‍​കി​യ മു​ഴു​വ​ന്‍ അ​പേ​ക്ഷ​ക​ളി​ലും തീ​ര്‍​പ്പ് ക​ല്‍​പ്പി​ച്ചു. റേ​ഷ​ന്‍ കാ​ര്‍​ഡു​ക​ള്‍ പ്രി​ന്‍റ് ചെ​യ്ത് വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ണ്ട്. ഈ ​കാ​ര്‍​ഡു​ക​ള്‍ മേ​യ് 31 നു​ള്ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി കൈ​പ്പ​റ്റ​ണം. ടോ​ക്ക​ണ്‍ ന​മ്പ​റി​നൊ​പ്പം ന​ല്‍​കി​യ തീ​യ​തി​ക​ള്‍ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ല. റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളെ കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​വ​ര്‍​ക്ക് ടോ​ക്ക​ണ്‍ ന​മ്പ​റി​നൊ​പ്പം ന​ല്‍​കി​യ തീ​യ​തി​ക​ളി​ല്‍ മാ​ത്രം അം​ഗ​ങ്ങ​ളെ ചേ​ര്‍​ത്ത് ന​ല്‍​കു​ന്ന​താ​ണ്.