ആ​ദ്യ പ​രി​ഗ​ണ​ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്, റെ​യി​ല്‍​വേ വി​ക​സ​ന​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ: രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍
Saturday, May 25, 2019 1:42 AM IST
കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡി​ന്‍റെ ജ​ന​പ്ര​തി​നി​ധി​യെ​ന്ന നി​ല​യി​ല്‍ മു​ന്‍​ഗ​ണ​നാ വി​ഷ​യം മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ പ​രി​ര​ക്ഷ​യാ​യി​രി​ക്കു​മെ​ന്ന് നി​യു​ക്ത എം​പി രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍.
കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന മീ​റ്റ് ദ ​പ്ര​സി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ല്‍ നേ​ര​ത്തേ വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​നും ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു നി​ര്‍​ദേ​ശി​ച്ച എ​യിം​സ് ജി​ല്ല​യി​ല്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു​മാ​യി​രി​ക്കും ആ​ദ്യ പ​രി​ഗ​ണ​ന.
എം​പി ഫ​ണ്ട് വി​നി​യോ​ഗി​ച്ച് മ​ണ്ഡ​ല​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ മു​ത​ലു​ള്ള എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങാ​നു​ള്ള താ​ത്പ​ര്യം ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ഴി​ക​ളി​ല്‍ പൂ​ക്കു​ന്ന ബ​ലി​കു​ടീ​ര​ങ്ങ​ള​ല്ല, ശാ​ശ്വ​ത​മാ​യ ശാ​ന്തി​യും സ​മാ​ധാ​ന​വു​മാ​ണ് നാ​ടി​നാ​വ​ശ്യം. സ​മാ​ധാ​ന​മു​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മേ വി​ക​സ​നം കൊ​ണ്ടു​വ​രാ​നാ​കൂ. വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​മാ​യി യോ​ജി​ച്ചു പ്ര​വ​ര്‍​ത്തി​ക്കും. മ​ണ്ഡ​ല​ത്തി​ലെ റെ​യി​ല്‍​വേ വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ​ന​ല്‍​കും. മ​ഞ്ചേ​ശ്വ​രം മു​ത​ല്‍ ക​ണ്ണ​പു​രം​വ​രെ​യു​ള്ള റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ആ​വ​ശ്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കും. കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ളും സ്റ്റോ​പ്പു​ക​ളും അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തും.
മ​ണ്ഡ​ല​ത്തി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണം കു​റ്റ​മ​റ്റ​തും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​നാ​യി ശ്ര​മി​ക്കും. കാ​ന്‍​സ​ര്‍ രോ​ഗ​നി​ര്‍​ണ​യ​ത്തി​നും കൃ​ത്യ​സ​മ​യ​ത്തു​ള്ള ചി​കി​ത്സ​യ്ക്കും സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.
കാ​സ​ര്‍​ഗോ​ട്ടെ എ​ച്ച്എ​എ​ല്‍, ഭെ​ല്‍ ഇ​എം​എ​ല്‍ യൂ​ണി​റ്റു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടും. ജി​ല്ല​യി​ല്‍ എം​പി​യു​ടെ സ്ഥി​രം ഓ​ഫീ​സ് തു​റ​ക്കു​ന്ന​തി​നോ​ടൊ​പ്പം ക​ല്യാ​ശേ​രി, പ​യ്യ​ന്നൂ​ര്‍ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ പ​തി​പ്പി​ക്കാ​നാ​യി പ​യ്യ​ന്നൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് ഒ​രു ഓ​ഫീ​സ് കൂ​ടി ഉ​ണ്ടാ​കും. ജി​ല്ല​യി​ലെ ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും പ്ര​ശ്‌​ന​ങ്ങ​ളും പ​ഠി​ക്കു​ന്ന​തി​നും പ​രി​ഹ​രി​ക്കു​ന്ന​തി​നു​മാ​യി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.
തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​ര്‍ പോ​ലും പ​ര​സ്യ​മാ​യി നി​യ​മ​ലം​ഘ​ന​ത്തി​ന് കൂ​ട്ടു​നി​ന്നു. പി​ലാ​ത്ത​റ​യി​ലും ചീ​മേ​നി​യി​ലു​മൊ​ക്കെ ഇ​താ​ണ് സം​ഭ​വി​ച്ച​ത്. എ​തി​ര്‍​സ്ഥാ​നാ​ർ​ഥി​യു​ടെ ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ​പ്പോ​ലും ഇ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​തെ​യാ​ണ് പ​ല​യി​ട​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. സ്ത്രീ​സു​ര​ക്ഷ​യ്ക്കു വേ​ണ്ടി വ​നി​താ​മ​തി​ല്‍ കെ​ട്ടി​യ സി​പി​എം ഇ​പ്പോ​ള്‍ സ്ത്രീ​ക​ളെ​ക്കൊ​ണ്ട് ക​ള്ള​വോ​ട്ട് ചെ​യ്യി​ച്ച് അ​വ​രെ ക്രി​മി​ന​ല്‍ കു​റ്റം ചെ​യ്യാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​സാ​നി​ച്ച​തോ​ടെ ഇ​നി ത​നി​ക്ക് ശ​ത്രു​ക്ക​ളി​ല്ലെ​ന്നും ത​നി​ക്കെ​തി​രാ​യി പ്ര​വ​ര്‍​ത്തി​ച്ച​വ​രു​ടേ​യും ജ​ന​പ്ര​തി​നി​ധി​യാ​യി​രി​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.