ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം ഇ​ന്നു മു​ത​ൽ
Saturday, May 25, 2019 1:42 AM IST
ക​ണ്ണൂ​ര്‍: ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്താ​മ​ത് ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ല്‍​സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്രോ​ല്‍​സ​വ​മാ​ണ് ഈ ​വ​ര്‍​ഷം. ബാ​ല​സാ​ഹി​ത്യ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, ശി​ശു​ക്ഷേ​മ സ​മി​തി, ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ള​ക്ടറേ​റ്റ് മൈ​താ​നി​യി​ല്‍ രാ​വി​ലെ പ​ത്തി​ന് മ​ന്ത്രി​ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ്ഘാ​ട​നചി​ത്രം ചി​മ്പാ​ന്‍​സി(​സൗ​ത്ത് ആ​ഫ്രി​ക്ക) പ്ര​ദ​ര്‍​ശി​പ്പി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ഓ​സ്കാ​ര്‍ പു​ര​സ്കാ​രം നേ​ടി​യ ദി ​അ​ഡ്വാ​ഞ്ച​റ​ന്‍​സ് ഓ​ഫ് ടി​ന്‍​ടി​ന്‍, 4ന് ​സി​നി​മാ ടി​ക്ക​റ്റ്, 4.30ന് ​ഡൊ​കൊ​ച്ചൗ​സേ​പ്പേ എ​ന്നി​വ പ്ര​ദ​ര്‍​ശി​പ്പി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍​ന്ന് നാ​ട​ന്‍ ക​ലാ മേ​ള അ​ര​ങ്ങേ​റും. മ​ല്‍​സ്യ തൊ​ഴി​ലാ​ളി, ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ ച​ല​ച്ചി​ത്രാ​സ്വാ​ദ​നം ക്യാ​മ്പ് വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ ശി​ഷ​ക് സ​ദ​നി​ല്‍ ന​ട​ക്കും. 26 ന് ​രാ​വി​ലെ പ​ത്തി​ന് ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ എ​ലി​സ​ബ​ത്ത് ഏ​കാ​ദ​ശി(​മ​റാ​ഠി) പ്ര​ദ​ര്‍​ശി​പ്പി​ക്കും. 12ന് ​പ​ഹൂ​ന, 2,30ന് ​ദി കി​ഡ്, 3.30ന് ​ഗ്രേ​വ് ഓ​ഫ് ദ ​ഫ​യ​ര്‍ ഫ്ളൈ​സ് എ​ന്നി​വ പ്ര​ദ​ര്‍​ശി​പ്പി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 27 ന് ​രാ​വി​ലെ 10ന് ​വി​ല്ലേ​ജ് റോ​ക് സ്റ്റാ​ര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കും. തു​ട​ര്‍​ന്ന് ഹ്ര​സ്വ സി​നി​മാ മ​ത്സ​ര​ത്തി​ലെ തെ​ര​ഞ്ഞെ​ടു​ത്ത സി​നി​മ​ക​ളു​ടെ പ്ര​ദ​ര്‍​ശ​നം. വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​നം കെ.​ഇ.​എ​ന്‍. കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും.