രാ​മ​ന്ത​ളി ചി​റ്റ​ടി​യി​ല്‍ വീ​ണ്ടും ബോം​ബ് സ്‌​ഫോ​ട​നം
Saturday, May 25, 2019 1:42 AM IST
പ​യ്യ​ന്നൂ​ര്‍: സ​മീ​പ​കാ​ല​ത്താ​യി നി​ര​വ​ധി ബോം​ബ് സ്‌​ഫോ​ട​ന​ങ്ങ​ള്‍ ന​ട​ന്ന രാ​മ​ന്ത​ളി ചി​റ്റ​ടി​യി​ല്‍ ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി വീ​ണ്ടും ബോം​ബ് സ്‌​ഫോ​ട​നം. ചി​റ്റ​ടി പു​തി​യ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു താ​ഴെ​യു​ള്ള ചി​റ്റ​ടി ജം​ഗ്ഷ​നി​ലാ​ണു സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് ചി​റ്റ​ടി ജം​ഗ്ഷ​നി​ലെ റോ​ഡി​ല്‍ ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടെ സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. ശ​ബ്ദം​കേ​ട്ട് പ​രി​സ​ര​വാ​സി​ക​ള്‍ ഉ​ണ​ര്‍​ന്ന​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഭ​യ​പ്പെ​ടു​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് സ്‌​ഫോ​ട​നം ന​ട​ത്തി​യ​തെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ചി​റ്റ​ടി പ്ര​ദേ​ശ​ത്ത് ബോം​ബ് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന​താ​യി നേ​ര​ത്തെ സൂ​ച​ന​യു​ണ്ടാ​യി​രു​ന്നു. ഈ ​സൂ​ച​ന ശ​രി​വ​യ്ക്കും​വി​ധ​ത്തി​ല്‍ സി​ലി​ണ്ട​ര്‍ ബോം​ബു​ള്‍​പ്പെ​ടെ നി​ര​വ​ധി ബോം​ബു​ക​ളും ബോം​ബ് നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളും ചി​റ്റ​ടി​യു​ടെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മാ​സ​ങ്ങ​ളോ​ളം രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു.
ബോം​ബ് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച സ്റ്റീ​ല്‍ സി​ലി​ണ്ട​ര്‍ പ​യ്യ​ന്നൂ​രി​ലെ നി​രീ​ക്ഷ​ണ കാ​മ​റ സം​വി​ധാ​ന​മു​ള്ള ഒ​രു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു വാ​ങ്ങി​യ​താ​ണെ​ന്ന തെ​ളി​വ് ല​ഭി​ച്ചി​ട്ടും ഈ ​ബോം​ബു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​വ​രി​ലേ​ക്ക് അ​ന്വേ​ഷ​ണ​മെ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ പ​യ്യ​ന്നൂ​രി​നു സ​മീ​പ​ത്തെ കോ​റോം, കാ​ര, എ​ടാ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബോം​ബ് സ്‌​ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ആ​റു​പേ​രാ​ണ് എ​ടാ​ട്ടെ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​നു പി​ന്നി​ലെ​ന്നു തെ​ളി​യി​ക്കു​ന്ന നി​രീ​ക്ഷ​ണ​കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്ന വ്യ​ക്ത​ത ഈ ​രാ​ത്രി​ദൃ​ശ്യ​ങ്ങ​ള്‍​ക്കി​ല്ലാ​യി​രു​ന്ന​തി​നാ​ല്‍ പോ​ലീ​സി​ന് പ്ര​തി​ക​ളി​ലേ​ക്കെ​ത്താ​നു​മാ​യി​ല്ല.