ഫു​ട്‍​ബോ​ൾ ക്യാ​മ്പി​ൽ ക​രു​ത്താ​യി ദേ​ശീ​യ പ​രി​ശീ​ല​ക​നെ​ത്തി
Saturday, May 25, 2019 1:42 AM IST
പ​ട​ന്ന: അ​വ​ധി​ക്കാ​ല ഫു​ട്‍​ബോ​ൾ ക്യാ​മ്പി​ൽ​കു​രു​ന്നു​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​ന് ദേ​ശീ​യ​ത​ല പ​രി​ശീ​ല​ക​ൻ ഉ​ദി​നൂ​രി​ലെ​ത്തി. ഉ​ദി​നൂ​ർ ഗ​വ. ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ​ ന​ട​ക്കു​ന്ന അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാ​ന്പി​ലാ​ണ് ദേ​ശീ​യ സെ​ല​ക്ട​റും മു​ൻ സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‍​ബോ​ൾ പ​രി​ശീ​ല​ക​നു​മാ​യ സി. ​സ​തീ​വ​ൻ ബാ​ല​ൻ എ​ത്തി​യ​ത്.
വ​ർ​ഷ​ങ്ങ​ളാ​യി സു​ബ്ര​തോ മു​ഖ​ർ​ജി ക​പ്പ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഉ​ദി​നൂ​ർ സ്‌​കൂ​ളി​ന്‍റെ ഫു​ട്‌​ബോ​ൾ പെ​രു​മ അ​റി​ഞ്ഞാ​ണ് ഭാ​വി​താ​ര​ങ്ങ​ളെ തേ​ടി ഇ​ദ്ദേഹം സ്‌​കൂ​ളി​ലെ​ത്തി​യ​ത്.
ക​ഴി​ഞ്ഞവ​ർ​ഷം ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ കേ​ര​ള​ത്തി​നു​വേ​ണ്ടി ഉ​ദി​നൂ​ർ സ്‌​കൂ​ളി​ലെ എം. ​ആ​ദ​ർ​ശ്, ആ​കാ​ശ് ര​വി, അ​ശ്വി​ൻ ആ​ർ. ച​ന്ദ്ര​ൻ, വി. ​സി​ദ്ധാ​ർ​ഥ്, അ​തു​ൽ ഗ​ണേ​ഷ്, കെ. ​ശ​ര​ത് എ​ന്നി​വ​ർ ക​ളി​ച്ചി​രു​ന്നു. ദേ​ശീ​യ സെ​ല​ക്ട​ർ എ​ന്ന നി​ല​യി​ൽ ഇ​വ​രു​ടെ ക​ളി മി​ക​വ് ക​ണ്ടാ​ണ് ദേ​ശീ​യ പ​രി​ശീ​ല​ക​ൻ സ്‌​കൂ​ളി​ലെ​ത്തി​യത്. സ്‌​കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ര​ണ്ടു വ​ർ​ഷം മു​ൻ​പ് സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ കേ​ര​ള ടീ​മി​ലെ അം​ഗ​വു​മാ​യി​രു​ന്ന കെ.​പി. രാ​ഹു​ലും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക്യാ​മ്പി​ലെ​ത്തി​രു​ന്നു. കാ​യി​കാ​ധ്യാ​പ​ക​ൻ പി.​പി. അ​ശോ​ക​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ര​മേ​ശ​ൻ കി​ഴ​ക്കൂ​ൽ, മു​ൻ ഫു​ട്‌​ബോ​ൾ​താ​രം ര​വി കി​ഴ​ക്കൂ​ൽ, കെ. ​അ​ഭി​രാം എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.