"അപകടം അടുത്തുണ്ട്'
Saturday, May 25, 2019 1:42 AM IST
ബ​ദി​യ​ഡു​ക്ക: പാ​ത​യോ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി​യാ​യി വ​ന്‍​മ​ര​ങ്ങ​ള്‍. സ്വ​ര്‍​ഗ-​വാ​ണി​ന​ഗ​ര്‍ റൂ​ട്ടി​ലാ​ണ് മ​ര​ങ്ങ​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​ത്. മ​ഴ​യോ​ട​നു​ബ​ന്ധി​ച്ചു ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യാ​ല്‍ പാ​ത​യോ​ര​ത്തു​ള്ള മ​ര​ങ്ങ​ള്‍ നി​ലം പ​തി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​ശ​ങ്ക​പ്പെ​ടു​ന്ന​ത്. ഇ​തു​മൂ​ലം ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​കും. പെ​ര്‍​ള-​സ്വ​ര്‍​ഗ റൂ​ട്ടി​ലെ കോ​ട്ട, സൂ​രം​ബയ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ര​ങ്ങ​ള്‍ റോ​ഡി​ലേ​ക്ക് വീ​ഴാ​വു​ന്ന നി​ല​യി​ലു​ള്ള​ത്.
സ്വ​ര്‍​ഗ മു​ത​ല്‍ വാ​ണി​ന​ഗ​ര്‍ വ​രെ​യു​ള്ള റോ​ഡി​ല്‍ അ​ഞ്ചു കൂ​റ്റ​ന്‍ മ​ര​ങ്ങ​ളാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യു​യ​ര്‍​ത്തു​ന്ന​ത്. റോ​ഡ് വീ​തി കൂ​ട്ടി​യ​പ്പോ​ള്‍ മ​ര​ങ്ങ​ളു​ടെ ചു​വ​ട്ടി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്തി​രു​ന്നു. ഇ​ത്ത​രം മ​ര​ങ്ങ​ളാ​ണ് കാ​റ്റൊ​ന്നു വീ​ശി​യാ​ല്‍ റോ​ഡി​ലേ​ക്ക് വീ​ഴാ​ന്‍ സാ​ധ്യ​ത​യു​ള്ള​ത്. ഈ ​റൂ​ട്ടി​ല്‍ 15 സ്വ​കാ​ര്യ ബ​സു​ക​ളും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നുപോ​കു​ന്ന​ത്. അ​പ​ക​ടം മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ട് അ​പ​ക​ട ഭീ​ഷ​ണി​യാ​യി​ട്ടു​ള്ള മ​ര​ങ്ങ​ള്‍ നീ​ക്കംചെ​യ്യ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.