വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി പ​റ​ഞ്ഞ് ഉ​ണ്ണി​ത്താ​ൻ
Sunday, May 26, 2019 12:58 AM IST
തൃ​ക്ക​രി​പ്പൂ​ർ: നി​യു​ക്ത എം​പി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ വോ​ട്ട​ർ​മാ​രോ​ട് ന​ന്ദി പ​റ​യാ​നാ​യി തൃ​ക്ക​രി​പ്പൂർ ​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​വെ​ളു​ത്ത​മ്പു​വി​ന്‍റെ തൃ​ക്ക​രി​പ്പൂ​ർ വ​ട​ക്കേ കൊ​വ്വ​ലി​ലെ വീ​ട്ടി​ലെ​ത്തി ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യാ​ണ് പ​ര്യ​ട​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഒ​ള​വ​റ​യി​ൽ​നി​ന്ന് നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും നൂ​റു​ക​ണ​ക്കി​ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ​യും അ​ക​മ്പ​ടി​യോ​ടെ തു​റ​ന്ന വാ​ഹ​ന​ത്തി​ലാ​ണ് യാ​ത്ര​പു​റ​പ്പെ​ട്ട​ത്. തൃ​ക്ക​രി​പ്പൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നു​ക​ൾ​ക്ക് പു​തി​യ സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ആ​ദ്യ​ശ്ര​മം ന​ട​ത്തു​മെ​ന്നും അ​ത് നേ​ടി​യെ​ടു​ക്കു​ക ത​ന്നെ ചെ​യ്യു​മെ​ന്നും തൃ​ക്ക​രി​പ്പൂ​ർ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

തു​ട​ർ​ന്ന് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​ലി​ക്ക​ട​വി​ലും ചെ​റു​വ​ത്തൂ​ർ ടൗ​ണി​ലും പ​ട​ന്ന മൂ​സ​ഹാ​ജി മു​ക്കി​ലും വ​ലി​യ​പ​റ​മ്പി​ലെ മാ​വി​ലാ​ക്ക​ട​പ്പു​റ​ത്തും ചെ​റു​വ​ത്തൂ​ർ മ​ട​ക്ക​ര​യി​ലും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ കോ​ൺ​വെ​ന്‍റ് ജം​ഗ്‌​ഷ​നി​ലും എ​ത്തി നി​യു​ക്ത എം​പി വോ​ട്ട​ർ​മാ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​സി. ഖ​മ​റു​ദ്ദീ​ൻ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ക​രി​മ്പി​ൽ കൃ​ഷ്ണ​ൻ, വി.​കെ.​പി. ഹ​മീ​ദ​ലി, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, പി.​കെ. ഫൈ​സ​ൽ, സെ​ബാ​സ്റ്റ്യ​ൻ പ​താ​ലി​ൽ, വി.​കെ. ബാ​വ, കെ.​വി. ഗം​ഗാ​ധ​ര​ൻ, ക​രീം ച​ന്തേ​ര, എം.​ടി.​പി. ക​രീം, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ. ​കു​ഞ്ഞി​കൃ​ഷ്‌​ണ​ൻ, കെ.​വി. മു​കു​ന്ദ​ൻ, വി. ​നാ​രാ​യ​ണ​ൻ, പി.​കെ. ര​ഘു​നാ​ഥ്‌, പി.​വി. മു​ഹ​മ്മ​ദ് അ​സ്‌​ലം തു​ട​ങ്ങി നി​ര​വ​ധി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.