തെ​ങ്ങ് വീ​ണ് വീ​ട് ത​ക​ർ​ന്നു; മൂ​ന്നു വ​യ​സു​കാ​രി​ക്ക് പ​രി​ക്ക്
Sunday, May 26, 2019 12:58 AM IST
ചെ​റു​വ​ത്തൂ​ർ: തി​മി​രി​യി​ൽ കാ​റ്റി​ൽ തെ​ങ്ങൊ​ടി​ഞ്ഞു വീ​ണ് വീ​ട് ത​ക​ർ​ന്ന് മൂ​ന്നു വ​യ​സു​കാ​രി​ക്ക് പ​രി​ക്കേ​റ്റു. തി​മി​രി പാ​ല​ത്തേ​ര കാ​ലി​ച്ചാം​പൊ​യി​ലി​ലെ പു​തി​യ​ട​ത്ത് സു​നി​ലി​ന്‍റെ​യും എ​ൻ.​വി. ഷീ​ബ​യു​ടെ​യും മ​ക​ൾ ദി​യ​യെ​യാ​ണ് ത​ല​യ്ക്കും കൈ​ക്കും പ​രി​ക്കേ​റ്റ് ചെ​റു​വ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. ചെ​റി​യ മ​ഴ​ക്കൊ​പ്പം ശ​ക്‌​ത​മാ​യി വീ​ശി​യ കാ​റ്റി​ൽ ഓ​ടു​മേ​ഞ്ഞ വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് മ​റി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടി​ന​ക​ത്ത് സു​നി​ലി​നും ഷീ​ബ​യ്ക്കു​മൊ​പ്പം ഷീ​ബ​യു​ടെ പി​താ​വ് നാ​രാ​യ​ണ​നും സ​ഹോ​ദ​ര​ൻ നി​ഷാ​ദും ഉ​ണ്ടാ​യി​രു​ന്നു. വ​ലി​യ ശ​ബ്ദ​ത്തോ​ടെ തെ​ങ്ങ് വീ​ഴു​ന്ന​തി​നി​ട​യി​ൽ വീ​ട്ടു​കാ​ർ കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് പു​റ​ത്തേ​ക്ക് ഓ​ടു​ന്ന​തി​നി​ട​യി​ലാ​ണ് മേ​ൽ​ക്കൂ​ര​യി​ലെ മ​ര​ങ്ങ​ളും ഓ​ടും കു​ഞ്ഞി​ന്‍റെ മേ​ൽ പ​തി​ച്ച​ത്.