ചെ​ർ​ക്ക​ള-​ ക​ല്ല​ടു​ക്ക റോ​ഡ് പ​ണി ഇ​ഴ​യു​ന്നു
Sunday, May 26, 2019 12:58 AM IST
ബ​ദി​യ​ടു​ക്ക: ചെ​ര്‍​ക്ക​ള-​ക​ല്ല​ടു​ക്ക സം​സ്ഥാ​ന പാ​ത​യു​ടെ പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞുനീ​ങ്ങു​ന്നു. ഉ​ക്കി​ന​ടു​ക്ക മു​ത​ല്‍ സം​സ്ഥാ​ന അ​തി​ര്‍​ത്തി​യി​ലെ സാ​റ​ടു​ക്ക വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ​യും വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെയും ത​ട​സ​വാ​ദ​ങ്ങ​ളി​ൽ ത​ട്ടി പ്ര​വൃ​ത്തി ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്. പാ​ത​യു​ടെ ബ​ദി​യ​ടു​ക്ക മു​ത​ല്‍ ഉ​ക്കി​ന​ടു​ക്ക വ​രെ​യു​ള്ള ഭാ​ഗ​ത്ത് മെ​ക്കാ​ഡം ടാ​റിം​ഗ് ന​ട​ക്കു​മ്പോ​ഴാ​ണ് ബാ​ക്കി ഭാ​ഗം തു​ട​ങ്ങി​യേ​ട​ത്തു​ത​ന്നെ നി​ൽ​ക്കു​ന്ന​ത്. മ​ണ്ണി​ട്ടു നി​ക​ത്തി​യ ഇ​ട​ങ്ങ​ളി​ലെ പൊ​ടി ശ​ല്യ​വും യാ​ത്ര​ക്കാ​ര്‍​ക്ക് ദു​രി​ത​മാ​വു​ന്നു.
വീ​തികൂ​ട്ടി​യ റോ​ഡി​ന്‍റെ ഇ​ട​യി​ലു​ള്ള വൈ​ദ്യു​ത തൂണുക​ള്‍ ഇ​തു​വ​രെ നീ​ക്കംചെ​യ്തി​ട്ടി​ല്ല. കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പൈ​പ്പ് ലൈ​നു​ക​ളു​ടെ കാ​ര്യ​ത്തി​ലും പ്ര​ശ്ന​മു​ണ്ട്. ഇ​വ ര​ണ്ടും മാ​റ്റി​സ്ഥാ​പി​ക്കു​ന്ന മു​റ​യ്ക്ക് മാ​ത്ര​മേ ഈ ​ഭാ​ഗ​ത്തെ പ്ര​വൃ​ത്തി തു​ട​രാ​ൻ ക​ഴി​യൂ. ഇ​തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ന​ട​പ​ടി​യൊ​ന്നു​മാ​യി​ല്ല. ഉ​ക്കി​ന​ടു​ക്ക മു​ത​ല്‍ സാ​റ​ടു​ക്ക വ​രെ അ​ന്പ​തി​ല​ധി​കം വൈ​ദ്യു​ത തൂണുക​ളാ​ണ് മാ​റ്റാ​നു​ള്ള​ത്.