വാ​ര്‍​ഷി​ക പ​ദ്ധ​തി: മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് മു​ന്‍​ഗ​ണ​ന ന​ൽ​ക​ണം
Sunday, May 26, 2019 1:00 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2019-20 വ​ര്‍​ഷ​ത്തേ​ക്കു​ള്ള വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍ ഭേ​ദ​ഗ​തി വ​രു​ത്തി പ​രി​ഷ്‌​ക​രി​ക്കു​മ്പോ​ള്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ർ​ദേ​ശി​ച്ചു. ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ 10 ശ​ത​മാ​ന​വും മു​നി​സി​പ്പാ​ലി​റ്റി​ക​ളും കോ​ര്‍​പ്പ​റേ​ഷ​നു​ക​ളും 15 ശ​ത​മാ​ന​വും ശു​ചി​ത്വ-​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍​ക്കാ​യി വ​ക​യി​രു​ത്ത​ണം. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ശു​ചി​ത്വ മി​ഷ​ന്‍ മു​ഖേ​ന ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​ധി​ക ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ കേ​ന്ദ്ര-​സം​സ്ഥാ​നാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി വി​വി​ധ മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ശു​ചി​ത്വ മി​ഷ​ന്‍ മു​ഖേ​ന ധ​ന​സ​ഹാ​യം ന​ല്‍​കും.
അ​ജൈ​വ​മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന​തി​നും ഇ​നം​തി​രി​ച്ചു പു​നഃ​ചം​ക്ര​മ​ണ​ത്തി​നും റോ​ഡ് ടാ​റിം​ഗി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പി​ലാ​റ്റി​ക​ളി​ലും മെ​റ്റീ​രി​യ​ല്‍ ക​ള​ക്ഷ​ന്‍ ഫെ​സി​ലി​റ്റി ഉ​ണ്ടാ​യി​രി​ക്ക​ണം. ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍ പ്ലാ​സ്റ്റി​ക് ഷ്ര​ഡ്ഡ് ചെ​യ്ത് ടാ​റിം​ഗി​നു ന​ല്‍​കു​ന്ന​തി​നും പു​നഃ​ചം​ക്ര​മ​ണ​ത്തി​നു യോ​ഗ്യ​മാ​യ​വ ക്ലീ​ന്‍​കേ​ര​ള ക​മ്പ​നി​ക്കു കൈ​മാ​റു​ന്ന​തി​ലേ​ക്കാ​യി എ​ല്ലാ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും റി​സോ​ഴ്‌​സ് റി​ക്ക​വ​റി ഫെ​സി​ലി​റ്റി കേ​ന്ദ്ര​ങ്ങ​ളും സ്ഥാ​പി​ക്ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ പ്രോ​ജ​ക്ടു​ക​ള്‍ വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം.
വീ​ടു​ക​ളി​ല്‍ കി​ച്ച​ന്‍​ബി​ൻ, റിം​ഗ് ക​മ്പോ​സ്റ്റ്, പൈ​പ്പ് ക​മ്പോ​സ്റ്റ്, ക​ലം ക​മ്പോ​സ്റ്റ്, ബ​യോ ഡൈ​ജ​സ്റ്റ​ര്‍ പോ​ട്ട് തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ള​ള സാ​മ്പ​ത്തി​ക സ​ഹാ​യം പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കും. ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​ന് പ​ര​മാ​വ​ധി 90 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി ന​ല്‍​കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ട്. ച​ന്ത​ക​ൾ, പൊ​തു സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജൈ​വ ക​മ്പോ​സ്റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കും. ഇ​ക്കാ​ര്യ​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 75 ശ​ത​മാ​നം സാ​മ്പ​ത്തി​ക സ​ഹാ​യം ശു​ചി​ത്വ മി​ഷ​ന്‍ മു​ഖേ​ന അ​നു​വ​ദി​ച്ചു ന​ല്‍​കും. 2019-20 ലെ ​വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളി​ല്‍ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ളും പ​രി​ഷ്‌​കാ​ര​ങ്ങ​ളും വ​രു​ത്തു​ന്ന​തി​നു​ള്ള സ​മ​യ പ​രി​ധി ജൂ​ണ്‍ 12 ന് ​അ​വ​സാ​നി​ക്കു​ന്ന​തി​നാ​ല്‍ അ​തി​നു മു​മ്പാ​യി മാ​ലി​ന്യ സം​സ്‌​ക​ര​ണ പ്രോ​ജ​ക്ടു​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.