100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും അ​നു​മോ​ദ​നം
Sunday, May 26, 2019 1:00 AM IST
കാ​സ​ർ​ഗോ​ഡ്: 2018-19 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ജി​ല്ല​യി​ല്‍ എ​സ്എ​സ്എ​ല്‍​സി ത​ല​ത്തി​ല്‍ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളേ​യും പ്ല​സ്ടു​വി​ല്‍ 100 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളേ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​മോ​ദി​ക്കു​ന്നു. വി​ജ​യോ​ത്സ​വം-2019 എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന പ​രി​പാ​ടി നാ​ളെ രാ​വി​ലെ 10.30 ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ല്‍ ന​ട​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.