മ​ടി​യ​ൻ കൂ​ലോം ക​ല​ശോ​ത്സ​വ​ത്തി​ന് ആ​യി​ര​ങ്ങ​ൾ
Sunday, May 26, 2019 1:00 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് മ​ടി​യ​ൻ കൂ​ലോം ക​ല​ശോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വീ​ദേ​വ​ന്മാ​രു​ടെ തി​രു​മു​ടി ഉ​യ​ർ​ന്നു. മ​ഴ മാ​റി​നി​ന്ന സാ​യാ​ഹ്ന​ത്തി​ൽ ക്ഷേ​ത്ര​പാ​ല​ക​ൻ, കാ​ള​രാ​ത്രി അ​മ്മ, ന​ട​യി​ൽ ഭ​ഗ​വ​തി എ​ന്നീ തെ​യ്യ​ങ്ങ​ളെ ക​ണ്ടു​വ​ണ​ങ്ങാ​ൻ ആ​യി​ര​ങ്ങ​ളെ​ത്തി. തെ​യ്യ​ങ്ങ​ളു​ടെ തി​രു​മു​ടി നി​വ​ർ​ന്ന​തോ​ടൊ​പ്പം വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വാ​ല്യ​ക്കാ​ർ വ​ഹി​ച്ചെ​ത്തി​യ ക​ല​ശ​ങ്ങ​ളും ക്ഷേ​ത്ര​ത്തെ വ​ലം​വ​ച്ചു. ക​ല​ശ​ച​ന്ത​യോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.