മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധം: ജി​ല്ലാ​ത​ല ടാ​സ്‌​ക് ഫോ​ഴ്‌​സ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Sunday, May 26, 2019 1:00 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഴ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ​ത​ല ടാ​സ്‌​ക് ഫോ​ഴ്‌​സ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും രോ​ഗം വ​ന്നാ​ല്‍ ചി​കി​ത്സി​ക്കാ​നാ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ള്‍ പ​ഞ്ചാ​യ​ത്തു​ത​ലം വ​രെ എ​ത്തി​ക്കു​ന്ന​തി​നും ക​ണ്‍​വീ​ന​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റു​ടെ ചു​മ​ത​ല കു​മ്പ​ള ഗ​വ. ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​യി​ലെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പി.​എ​സ്. മ​ഹേ​ഷി​ന് ന​ൽ​കി. ബ്ലോ​ക്ക് ത​ല ക​ണ്‍​വീ​ന​ര്‍​മാ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
മ​ഴ​ക്കാ​ല​ത്ത് മ​ലി​ന​മാ​യ വെ​ള്ള​ത്തി​ലൂ​ടെ​യും ആ​ഹാ​ര​ത്തി​ലൂ​ടെ​യും പ​ക​രു​ന്ന മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, കോ​ള​റ, ജ​ന്തു​ജ​ന്യ​വും പ്രാ​ണി​ജ​ന്യ​വു​മാ​യ എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി മു​ത​ലാ​യ രോ​ഗ​ങ്ങ​ൾ, ദ​ഹ​ന​കു​റ​വ്, വാ​ത രോ​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി വ്യ​ക്തി​ശു​ചി​ത്വം, പ​രി​സ​ര​ശു​ചീ​ക​ര​ണം എ​ന്നി​വ​യി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം സ്ഥാ​പ​ന​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും ഡ്രൈ ​ഡേ ആ​ച​രി​ക്ക​ണം. അ​പ​രാ​ജി​ത ധൂ​പ​ചൂ​ർ​ണം ഉ​പ​യോ​ഗി​ച്ച് എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം വീ​ടു​ക​ളി​ല്‍ പു​ക​യ്ക്കു​ന്ന​ത് അ​ന്ത​രീ​ക്ഷ ശു​ചീ​ക​ര​ണ​ത്തി​നും കൊ​തു​കു​ക​ളു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും സ​ഹാ​യി​ക്കും. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ലു​ള്ള എ​ല്ലാ സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ ​ധൂ​പ​ചൂ​ര്‍​ണം എ​ത്തി​ക്കു​ന്ന​തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും സ​ഹാ​യ​ത്തി​നും ജി​ല്ലാ ക​ൺ​വീ​ന​റെ ബ​ന്ധ​പ്പെ​ടാം. ഫോ​ൺ- 9447010126.
പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:
=രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ഡോ​ക്ട​റു​ടെ
നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​ത്രം മ​രു​ന്ന് ക​ഴി​ക്കു​ക.
=കു​ടി​വെ​ള്ളം തി​ള​പ്പി​ച്ചാ​റ്റി​യ​തി​നു​ശേ​ഷം മാ​ത്രം
ഉ​പ​യോ​ഗി​ക്കു​ക. വെ​ള്ളം തി​ള​പ്പി​ക്കു​ന്ന​തി​ന് ചു​ക്ക്,
ജീ​ര​കം എ​ന്നി​വ ഉ​പ​യോ​ഗി​ക്കാം.
=മ​ഴ​ക്കാ​ല​ത്ത് പ​തി​മു​കം, മ​ല്ലി എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.
ത​ണു​പ്പി​ച്ച വെ​ള്ളം, ജ്യൂ​സ്, കോ​ള എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.
=ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍ അ​ട​ച്ച് സൂ​ക്ഷി​ക്കു​ക.
=കൈ ​വൃ​ത്തി​യാ​യി ക​ഴു​കി​യ​തി​നു​ശേ​ഷം ഭ​ക്ഷ​ണം
ക​ഴി​ക്കു​ക.
=അ​സു​ഖ ല​ക്ഷ​ണം ക​ണ്ടാ​ല്‍ ക​ഠി​നാ​ധ്വാ​നം,
യാ​ത്ര എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.
=അ​മി​ത​മാ​യ​തും ദ​ഹി​ക്കു​വാ​ന്‍ പ്ര​യാ​സ​മു​ള്ള​തു​മാ​യ
ആ​ഹാ​രം, പൊ​റോ​ട്ട, ബി​രി​യാ​ണി, മൈ​ദ ചേ​ര്‍​ന്ന
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, ക​ട​ല, തൈ​ര്, ബേ​ക്ക​റി
പ​ല​ഹാ​ര​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക.
=ചെ​റു​പ​യ​ർ, ഗോ​ത​മ്പ്, തേ​ന്‍, വാ​ഴ​ക്കൂ​മ്പ്, ചേ​ന, പ​ട​വ​ലം,
കാ​ച്ചി​യ മോ​ര്, ര​സം ഇ​വ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ക.
=പ​ക​ലു​റ​ക്കം പാ​ടി​ല്ല. മി​ത​മാ​യി മാ​ത്രം വ്യാ​യ​മം ചെ​യ്യു​ക.
ത​ണു​ത്ത കാ​റ്റ് ഏ​ല്‍​ക്ക​രു​ത്. പാ​ദ​ര​ക്ഷ​ക​ള്‍
ഉ​പ​യോ​ഗി​ക്കു​ക.