റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ​ക്ക് സ​ഹാ​യം
Sunday, May 26, 2019 1:00 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന​ത്തെ സൈ​ക്കോ സോ​ഷ്യ​ല്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍​ക്ക് 2018-19 സാ​മ്പ​ത്തി​ക വ​ര്‍​ഷം ഗ്രാ​ന്‍റ് ഇ​ന്‍ എ​യ്ഡ് അ​നു​വ​ദി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സൈ​ക്കോ സോ​ഷ്യ​ല്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ നി​യ​മം 2012 അ​നു​സ​രി​ച്ച് നി​യ​മ​സാ​ധു​ത​യു​ള്ള സ്ഥാ​പ​ന ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെഅം​ഗീ​കാ​ര​വു​മു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. ജൂ​ണ്‍ 30 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ല്‍ നി​ന്നും www.sjd.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ നി​ന്നും ല​ഭി​ക്കും.