കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
Sunday, May 26, 2019 1:00 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ല്‍ കോ​ള​ജ് മാ​റ്റം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​രു​ദം മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ മ​ല​യാ​ള​ത്തി​ന് മൂ​ന്നും ബി​കോ​മി​ന് ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളി​ൽ മ​ല​യാ​ളം-​ഒ​ന്ന്, സു​വോ​ള​ജി-​ഒ​ന്ന്, ഫി​സി​ക്‌​സ്-​ര​ണ്ട്, മാ​ത്ത്മാ​റ്റി​ക്‌​സ് -ഒ​ന്ന്, ബി​കോം-​ഒ​ന്ന്, ഹി​സ്റ്റ​റി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ൾ. ബി​രു​ദാ​ന​ന്ത​ര ബി​രു​ദം മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ മാ​ത്ത്മാ​റ്റി​ക്‌​സി​ന് ഒ​രു സീ​റ്റും ഒ​ഴി​വു​ണ്ട്. കോ​ള​ജ് മാ​റ്റം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​താ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ (എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു, അ​വ​സാ​ന​മാ​യി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഹാ​ള്‍ ടി​ക്ക​റ്റ്) പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന​കം കോ​ള​ജ് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി
ത​ട​സ​പ്പെ​ടും

കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ല്‍ 110 കെ​വി സ​ബ് സ്‌​റ്റേ​ഷ​നി​ല്‍ 11 കെ​വി പാ​ന​ലി​ന്‍റെ കേ​ബി​ളു​ക​ള്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​ല്‍ പ​ട​ന്ന​ക്കാ​ട്, ചി​ത്താ​രി, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നീ 11 കെ​വി ഫീ​ഡ​റു​ക​ളി​ല്‍ നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ടു​മെ​ന്ന് സ്‌​റ്റേ​ഷ​ന്‍ എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.