മ​യ്യി​ച്ച റെ​യി​ൽ​വേ അ​ടി​പ്പാ​ത: ആദ്യമഴയിൽത്തന്നെ അടിപ്പാത വെള്ളത്തിൽ
Saturday, June 15, 2019 1:38 AM IST
ചെ​റു​വ​ത്തൂ​ർ: മ​ഴ​പെ​യ്തു തു​ട​ങ്ങി​യ​തോ​ടെ മ​യ്യി​ച്ച, കാ​രി​യി​ൽ, കു​റ്റി​ക്ക​ട​വ്, ക​ണ്ണ​ങ്കൈ പ്ര​ദേ​ശ​ത്തു​കാരാ​യ തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​മ​യം.

ദേ​ശീ​യ​പാ​ത​യി​ൽ ചെ​റു​വ​ത്തൂ​ർ മ​യ്യി​ച്ച വ​യ​ൽ​ക്ക​ര വ​ഴി റെ​യി​ൽ​പ്പാ​ത വ​രെ എ​ത്തു​ന്ന പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള പ്രാ​യ​മേ​റി​യ​വ​രും വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​പ​ക​ടസാ​ധ്യ​ത ക​ണ​ക്കാ​ക്കാ​തെ സാ​ഹ​സി​ക​മാ​യി ഇ​ര​ട്ട പാ​ളം മു​റി​ച്ചു ക​ട​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ്.

പാ​ള​ങ്ങ​ൾ​ക്കി​ട​യി​ൽ ഏ​റെ വീ​തി​യു​ള്ള മേ​ഖ​ലാ​യാ​യ​തി​നാ​ൽ സ്‌​കൂ​ളി​ലേ​ക്കും തി​രി​ച്ചും ര​ക്ഷി​താ​ക്ക​ൾ കൂ​ടെ പോ​വു​ക​യേ മാ​ർ​ഗ​മു​ള്ളൂ. മൂ​ന്ന​ര വ​ർ​ഷം മു​മ്പ് അ​ന്ന​ത്തെ തൃ​ക്ക​രി​പ്പൂ​ർ എം​എ​ൽ​എ കെ. ​കു​ഞ്ഞി​രാ​മ​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച ഒ​രു കോ​ടി 60 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ച്ച മ​യി​ച്ച അ​ടി​പ്പാ​ത ഇ​ഴ​ഞ്ഞും നി​ല​ച്ചും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഉ​പ​യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​യി.

പി​ന്നീ​ട് ഇ​രുഭാ​ഗ​ങ്ങ​ളി​ലും പാ​ർ​ശ്വ​ഭി​ത്തി കൂ​ടി നി​ർ​മി​ച്ചു​വെ​ങ്കി​ലും മ​ഴ പെ​യ്യാ​ൻ ആ​രം​ഭി​ച്ചാ​ൽ ത​ന്നെ അ​ടി​പ്പാ​ത​യി​ൽ വെ​ള്ളം നി​റ​യും. റെ​യി​ൽ​വേ​യു​ടെ​യും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​ന്‍റെ​യും എ​ൻ​ജി​നി​യ​ർ​മാ​ർ കാ​ട്ടി​യ അ​ശ്ര​ദ്ധ ഇ​പ്പോ​ൾ നാ​ട്ടു​കാ​രു​ടെ സ്വ​പ്ന​ത്തി​നു മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

കോ​ൺ​ക്രീ​റ്റി​ന്‍റെ മു​ക​ൾ​ഭാ​ഗം റെ​യി​ൽപ്പാ​ത​യു​ടെ അ​ടി​യി​ലു​ള്ള ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ നി​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ താ​ഴ്ച​യി​ലേ​ക്ക് അ​ടി​പ്പാ​ത ​പോ​കു​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി ര​ണ്ടു കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ട്ടി​ട്ടും റെ​യി​ൽ​വേ അ​ടി​പ്പാ​ത വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ജ​ന​ങ്ങ​ൾ തീ​ര​ദേ​ശ​ത്തു നി​ന്നും ദേ​ശീ​യ​പാ​ത​യി​ലെ​ത്താ​ൻ മാ​ർ​ഗം അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ൽ മ​യ്യി​ച്ച-​കാ​ര്യ​ങ്കോ​ട് റെ​യി​ൽ​വേ പാ​ല​ത്തി​ന​ടി​യി​ലൂ​ടെ തൂ​ണി​നോ​ട് ചേ​ർ​ന്ന് കാ​ൽ​ന​ട​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കാ​ൻ സൗ​ക​ര്യം ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള ചെ​റി​യ ന​ട​വ​ഴി. പു​ഴ​യി​ൽ നി​ന്നും ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തു കൂ​ടി​യു​ള്ള ര​ണ്ടു മീ​റ്റ​ർ വീ​തി​യി​ലു​ള്ളതാണ് ഈ ​ന​ട​പ്പാ​ത. ഇ​വി​ടെ മൂ​ന്നു ജോ​ഡി റെ​യി​ൽപ്പാ​ള​ങ്ങ​ൾ മു​റി​ച്ചുക​ട​ക്ക​ൽ ഏ​റെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ സ്‌​കൂ​ളു​ക​ളി​ലേ​ക്കെ​ത്തു​ന്ന കു​രു​ന്നു​ക​ൾ​ക്കും പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യു​ള്ള യാ​ത്ര സു​ര​ക്ഷി​ത​മാ​ണ്. പ​ഴ​യ റെ​യി​ൽ​വേ പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക്കും പു​തി​യ​തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​മാ​യി നി​ർ​മി​ച്ച ന​ട​വ​ഴി എ​ട്ടു വ​ർ​ഷ​മാ​യി ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ ഈ ​വ​ഴി കൂ​ടി അ​ട​ച്ചു പൂ​ട്ടു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​തോ​ടെ തീ​ര​ദേ​ശ​ജ​ന​ത പ്ര​ക്ഷോ​ഭ​ത്തി​ന്‌ ഒ​രു​ങ്ങു​ക​യാ​ണ്.

ര​ണ്ടു കോ​ടി രൂ​പ വെ​ള്ള​ത്തി​ലാ​വു​ക​യും നാ​ട്ടു​കാ​രു​ടെ വ​ഴി​മു​ട്ടു​ക​യും ചെ​യ്ത​പ്പോ​ൾ ആ​ശ്വാ​സ​മാ​യ ഈ ​ന​ട​വ​ഴി അ​ട​യ്ക്കാ​ൻ വി​ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.